# ഈച്ചയും കൊതുകും പെരുകും.
# പകർച്ചവ്യാധികൾ പടർന്നുപിടിക്കും.
# കുടിവെള്ള സ്രോതസ്സുകൾ മലിനമാവും.
# ദുർഗന്ധം പരക്കും.
പരിഹരിക്കാനുള്ള നിർദേശങ്ങൾ പറയാം, എഴുതാം
# വെള്ളം കെട്ടിനിന്ന് കൊതുക്, ഈച്ച തുടങ്ങിയ ജീവികൾ വളരുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
# മാലിന്യങ്ങൾ മണ്ണിൽ അലിഞ്ഞു ചേരുന്നവ, അലിയാത്തവ എന്നിങ്ങനെ വേർതിരിക്കുക. മണ്ണിൽ അലിയുന്നവയെ വളമാക്കി മാറ്റാം. മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക്, കുപ്പി തുടങ്ങിയവ സംസ്‌കരണ കേന്ദ്രങ്ങളിൽ എത്തിക്കുക.
# ഇറച്ചിക്കടകളിൽ നിന്നും മീൻകടകളിൽ നിന്നുമുള്ള മാലിന്യങ്ങൾ വഴിയരികിലും തോടുകളിലും തള്ളുന്നത് ഒഴിവാക്കുക.
ശുചീകരണ ഉപകരണങ്ങൾ
# ചൂല്
# മോപ്പ്
# പാത്രം കഴുകുന്ന സോപ്പ്
# അലക്കു സോപ്പ്
# ടോയ്ലറ്റ് ക്ലീനർ
# ലോഷൻ
# പൊടിതട്ടി
# ചവറു നീക്കി
# ടോയ്ലറ്റ് ക്ലീനിങ്ങ് ബ്രഷ്
# പാത്രം കഴുകുന്ന ബ്രഷ്
# കുളിക്കുന്ന സോപ്പ്
# ഷാമ്പൂ
# ടൂത്ത് പേസ്റ്റ്
# മാവില
# ഉമിക്കരി
# ചവറു കോരി
ഈ ഉപകരണങ്ങളെ വ്യക്തി ശുചീകരണ ഉപകരണങ്ങൾ എന്നും പരിസര ശുചീകരണ ഉപകരണങ്ങൾ എന്നും രണ്ടായി തിരിച്ച് പട്ടികപ്പെടുത്തുക
വ്യക്തി ശുചീകരണ ഉപകരണങ്ങൾ | പരിസര ശുചീകരണ ഉപകരണങ്ങൾ |
---|---|
# കുളിക്കുന്ന സോപ്പ് # ഷാമ്പൂ # ടൂത്ത് പേസ്റ്റ് # മാവില # ഉമിക്കരി |
# ചൂല് # മോപ്പ് # പാത്രം കഴുകുന്ന സോപ്പ് # അലക്കു സോപ്പ് # ടോയ്ലറ്റ് ക്ലീനർ # ലോഷൻ # പൊടിതട്ടി # ചവറു നീക്കി # ടോയ്ലറ്റ് ക്ലീനിങ്ങ് ബ്രഷ് # പാത്രം കഴുകുന്ന ബ്രഷ് # ചവറു കോരി |
പല്ലുതേച്ചതെങ്ങനെ?
ഇന്നത്തെക്കാലത്ത് പല്ലുതേയ്‌ക്കുന്നത് ബ്രഷും ടൂത്ത് പേസ്റ്റും ഉപയോഗിച്ചാണ്, അല്ലേ? എന്നാൽ ചിലർ ചിലർ പല്ലു വൃത്തിയാക്കാൻ പൽപ്പൊടിയും ഉമിക്കരിയും മാവിലയുമൊക്കെ ഉപയോഗിക്കാറുണ്ട്. അച്ഛനോടും അമ്മയോടും അവരുടെ കുട്ടിക്കാലത്ത് പല്ലു തേച്ചത് എങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കൂ.
ഉപകരണങ്ങളും ഉപയോഗങ്ങളും
ചൂല് - ചപ്പുചവറുകൾ വൃത്തിയാക്കാൻ
ചവറു നീക്കി - മഴക്കാലത്ത് ചവറു നീക്കാൻ
പൊടിതട്ടി - പൊടി കളയാൻ
ഷാമ്പൂ, താളി - തല കഴുകാൻ
മോപ്പ് - നിലം തുടയ്ക്കാൻ
പല തരം സോപ്പുകൾ - കുളിക്കാൻ, വസ്ത്രം അലക്കാൻ, പാത്രം കഴുകാൻ
മനുവും കൂട്ടുകാരും സ്കൂൾ പരിസരത്ത് എഴുതി ഒട്ടിച്ച ചില അറിയിപ്പുകൾ നോക്കൂ....
കടങ്കഥകൾ
1. ആയിരം പേർക്ക് ഒരു അരപ്പട്ട.- ചൂൽ
2. അവിടെയും വിരിഞ്ഞാടി, ഇവിടെയും വിരിഞ്ഞാടി, മൂലയിൽ ചാരി വിശ്രമിച്ചു. - ചൂൽ
3. കൈയിൽ കയറി മെയ്യിലൊളിച്ചു - ചോറുരുള
നാടിനെ രക്ഷിച്ച വീരബാഹു - ഈ യൂണിറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കാണാം