നാടിനെ രക്ഷിച്ച വീരബാഹു (STD 2 Malayalam Unit 3)

RELATED POSTS

ആഹാരശീലങ്ങൾ, വ്യക്തിശുചിത്വശീലങ്ങൾ തുടങ്ങിയ ആശയങ്ങൾ ഒന്നാംതരത്തിൽ കുട്ടികൾ പരിചയപ്പെട്ടിട്ടുണ്ട്. രണ്ടാംതരത്തിലെ ഈ പാഠത്തിൽ അതിന്റെ വളർച്ചയും തുടർച്ചയുമാണ് അവതരിപ്പിക്കുന്നത്. വ്യക്തിശുചിത്വം, ആഹാരശീലങ്ങൾ എന്നിവയിൽനിന്നു പരിസരശുചിത്വത്തിലേക്കുള്ള വളർച്ചയാണ് ഈ പാഠത്തിൽ ഊന്നൽ നൽകുന്നത്. കഥയും ഗാനങ്ങളും ഉൾപ്പെട്ട ഭാഗമാണിത്. കഥ, ഡയറി, സംഭാഷണം, കവിത, കടങ്കഥ തുടങ്ങിയ വ്യവഹാരരൂപങ്ങളുടെ രചനകളിലൂടെ ഭാഷാപ്രയോഗങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കിയ പദങ്ങളും പ്രയോഗിക്കാനുള്ള ശേഷികൾ വളർത്താനും കുട്ടിക്ക് കഴിയണം. കേവലമായ വായനയ്ക്കും രചനകൾക്കുമപ്പുറം ജീവിതശൈലീരോഗങ്ങൾക്കെതിരെ മുൻകരുതലുകൾ എടുക്കാനുള്ള പ്രായോഗികാനുഭവം, മനോഭാവം എന്നിവ നേടാനും ഈ പാഠഭാഗത്തിലൂടെ കഴിയണം. കല - കായിക - ആരോഗ്യ- പ്രവൃത്തിപഠനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ഈ യൂണിറ്റിൽ സ്വാഭാവികമായി ഉദ്ഗ്രഥിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും, ആരോഗ്യത്തിന് വ്യായാമവും വിശ്രമവും ആവശ്യമാണ് തുടങ്ങിയ പ്രധാനാശയങ്ങൾ പരിസരപഠനത്തിന്റെ ഭാഗമായി രൂപപ്പെടണം. നിരീക്ഷണം, വർഗീകരണം, പട്ടികപ്പെടുത്തൽ, അപഗ്രഥിച്ച് നിഗമനത്തിലെത്തൽ തുടങ്ങിയ പ്രക്രിയാശേഷികൾ കൈവരിക്കാനുള്ള സാധ്യതകളും ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 1. - നാടിനെ രക്ഷിച്ച വീരബാഹു - സ്റ്റോറി കാർഡ്
 2. - പറയാം, എഴുതാം
 3. - എത്ര വാക്കുകൾ
 4. - കൂട്ടത്തിൽ പെടാത്തവ ഏത്?
 5. - മാറ്റിയെഴുതാം
 6. - വാക്യം എഴുതാം
 7. - പറയാം
 8. - വായിക്കാം എഴുതാം
 9. - ചിത്രത്തിൽ എന്തെല്ലാം? പറയൂ
 10. - ശുചീകരണ ഉപകരണങ്ങൾ
 11. - അറിയിപ്പുകൾ എഴുതാം
 12. - കടങ്കഥകൾ എഴുതാം
 13. - ഏതെല്ലാം രോഗങ്ങൾ
 14. - പകരുന്ന രോഗങ്ങൾ - പകരാത്ത രോഗങ്ങൾ
 15. - ഡയറിയിൽ എന്തൊക്കെ?
 16. - രോഗം പരത്തുന്ന ജീവികൾ

Mal2 U3Post A Comment:

0 comments: