നാടിനെ രക്ഷിച്ച വീരബാഹു - Page 45

Mash
0
ഈ പോസ്റ്റിൽ പാഠപുസ്തകത്തിലെ പേജ് നമ്പർ 45 വരുന്ന പ്രവർത്തനങ്ങളുടെ [പറയാം എഴുതാം; എത്ര വാക്കുകൾ; കൂട്ടത്തിൽ പെടാത്തവ ഏത്] ഉത്തരങ്ങൾ എന്നിവ അടുത്തടുത്ത പേജുകളിൽ ലഭിക്കും.
1. "ഇങ്ങനെ പോയാൽ ഈ പെരുവയറൻ രാജാവ് നാടുമുടിക്കും."- ആളുകൾ ഇങ്ങനെ പറയാൻ എന്തായിരിക്കും കാരണം?
രാജാവ് എപ്പോഴും തീറ്റയാണ്. പ്രജകളെക്കുറിച്ച് ചിന്തയേ ഇല്ല.
2. "ഞാൻ പറയുന്നതുപോലെ ചെയ്‌താൽ രോഗം പടി കടക്കും."എന്തൊക്കെ ചെയ്യാനാണ് വീരബാഹു രാജാവിനോട് പറഞ്ഞത്?
ഒന്നും കഴിക്കരുത്, ഉറങ്ങണം
3. "ഇതുകേട്ട രാജാവിന് വീരബാഹുവിനോട് നീരസം തോന്നി." എന്തുകൊണ്ട്?
ദേഹം വിയർക്കും വരെ വേല ചെയ്യണം എന്ന് പറഞ്ഞതുകൊണ്ട്.
4. എന്താണ് പടയാളികൾ നീടുനീളെ വിളംബരം ചെയ്‌തത്‌?
ദേഹം ശുചിയായി സൂക്ഷിക്കണം, കീടങ്ങളെ തുരത്തണം
(nextPage)
എത്ര വാക്കുകൾ

ചികിത്സിക്കാനെത്തി - ചികിത്സിക്കാൻ , എത്തി
കൊട്ടാരത്തിലെത്തി - കൊട്ടാരത്തിൽ, എത്തി
തമ്മിൽത്തമ്മിൽ - തമ്മിൽ, തമ്മിൽ
ഒപ്പത്തിനൊപ്പം - ഒപ്പത്തിന്, ഒപ്പം
പതുക്കെപ്പതുക്കെ - പതുക്കെ, പതുക്കെ
നിറഞ്ഞിരിക്കണം - നിറഞ്ഞ് , ഇരിക്കണം
അങ്ങനെയങ്ങനെ - അങ്ങനെ , അങ്ങനെ
അങ്ങനെയിരിക്കെ - അങ്ങനെ, ഇരിക്കെ
(nextPage)
കൂട്ടത്തിൽ പെടാത്തവ ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതിന് ചുറ്റും വട്ടം വരയ്‌ക്കണം.
ദീനം
ദേഹം
അസുഖം
രോഗം
ദിവസവും കുളിക്കണം.
എപ്പോഴും തിന്നണം.
നിത്യവും വ്യായാമം ചെയ്യണം.
നഖങ്ങൾ മുറിക്കണം.
ഉത്തരം
ദേഹം [ബാക്കി എല്ലാം ഒരേ അർഥം വരുന്ന വാക്കുകളാണ്.]
എപ്പോഴും തിന്നണം. [മറ്റുള്ളവ നല്ല ആരോഗ്യ ശീലങ്ങളിൽ പെടുന്നവയാണ്]

animated-arrow-image-0322നാടിനെ രക്ഷിച്ച വീരബാഹു - ഈ യൂണിറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !