നാടിനെ രക്ഷിച്ച വീരബാഹു - Page 46

Mash
0
ഈ പോസ്റ്റിൽ പാഠപുസ്തകത്തിലെ പേജ് നമ്പർ 46 വരുന്ന പ്രവർത്തനങ്ങളുടെ [മാറ്റിയെഴുതാം; വാക്യം എഴുതാം; വാക്യങ്ങൾ കണ്ടെത്താം അടിയിൽ വരയിടാം ] ഉത്തരങ്ങൾ എന്നിവ അടുത്തടുത്ത പേജുകളിൽ ലഭിക്കും.
വാക്യം മാറ്റിയെഴുതാം
അടിവരയിട്ട വാക്കിനു പകരം യോജിച്ച വാക്ക് തിരഞ്ഞെടുത്ത് വാക്യം മാറ്റിയെഴുതുക.
01
ശുചിത്വമുള്ള നാട്ടിൽനിന്നു രോഗങ്ങൾ ഇല്ലാതാകും.
[പൂർണ്ണമായും, പടി കടക്കും, തലകുലുക്കും]
ANS:- പടി കടക്കും
01
ചോറും കറിയും പലഹാരങ്ങളും വയറുനിറയെ വാരിവലിച്ചു തിന്നും.
[മനസ്സുനിറയെ, കുമ്പനിറയെ, കണ്ണുനിറയെ] ANS:- കുമ്പനിറയെ
01
നാടിന്റെ വിവിധ ഭാഗത്തുനിന്നും വൈദ്യന്മാർ രാജാവിനെ ചികിത്സിക്കാനെത്തി.
[നാനാഭാഗത്തു നിന്നും, തെക്കു ഭാഗത്തുനിന്നും, വടക്കു ഭാഗത്തുനിന്നും]
ANS:- നാനാഭാഗത്തു നിന്നും
01
രാജാവിന് വീരബാഹുവിനോട് ഇഷ്ടക്കേട് തോന്നി.
[ദയ തോന്നി, ദേഷ്യം തോന്നി, നീരസം തോന്നി]
ANS:- നീരസം തോന്നി
(nextPage) വാക്യം എഴുതാം
കഷ്ടി എന്ന പദം വരുന്ന പുതിയ വാക്യങ്ങൾ എഴുതുക.
# ചോറുണ്ടാക്കാൻ അരി കഷ്ടിയാണ്.
# അപ്പുവിന് കളിപ്പാട്ടം വാങ്ങാൻ നമ്മുടെ കൈയിൽ പണം കഷ്ടിയാണ്.
# ഇന്ന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പണം കഷ്ടിയാണ്.
(nextPage) താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ വരുന്ന വാക്യങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി അടിയിൽ വരയ്‌ക്കുക.
പ്രജകൾ
# പ്രജകളെക്കുറിച്ച് യാതൊരു ചിന്തയുമില്ല [പേജ് 41 ലൈൻ 3]
ചികിത്സ
# നാടിന്റെ നാനാഭാഗത്തുനിന്നും വൈദ്യന്മാർ രാജാവിനെ ചികിത്സിക്കാനെത്തി.[പേജ് 42 ലൈൻ 7]
വിളംബരം
# അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നാടുമുഴുവൻ ഉടൻ വിളംബരം ചെയ്‌തു. [പേജ് 44 ലൈൻ 12]
ചീർത്തു
# കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും പെരുവയറൻ രാജാവിന്റെ ശരീരം ചീർത്തു. [പേജ് 42 ലൈൻ 4]
കൽപ്പിച്ചു
# രാജാവ് മന്ത്രിയോട് കൽപ്പിച്ചു [പേജ് 44 ലൈൻ 14]
കഷ്ടി
# കുളിയും ഉറക്കവും എല്ലാം കഷ്ടി. [പേജ് 41 ലൈൻ 6]
പെരുവയറൻ
# ഇങ്ങനെപോയാൽ ഈ പെരുവയറൻ രാജാവ് നാടുമുടിക്കും [പേജ് 42 ലൈൻ 2]
പൂർണ്ണമായി
# മരുന്നു കഴിച്ചീട്ടും ശരീരം വൃത്തിയാക്കിയീട്ടും അസുഖം പൂർണമായി മാറിയില്ല.[പേജ് 42 ലൈൻ 7]
വിശദമായി
# അദ്ദേഹം രാജാവിനെ വിശദമായി പരിശോദിച്ചു. [പേജ് 42 ലൈൻ 12]
animated-arrow-image-0322നാടിനെ രക്ഷിച്ച വീരബാഹു - ഈ യൂണിറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !