ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

മോഹിതം - Malayalam Class 4 Unit 7

Mashhari
0
ആമുഖം :- നാം വസിക്കുന്ന ലോകം എന്തെന്തു വിസ്മയങ്ങൾ നിറഞ്ഞതാണെന്ന് ഒന്നോർത്തു നോക്കൂ! പുൽക്കൊടികളിൽ പുഞ്ചിരിക്കുന്ന മഞ്ഞുതുള്ളികളും ചിറകുവിടർത്തി വാനിൽ പറക്കുന്ന പക്ഷികളും ചുറ്റുപാടിനെ സുഗന്ധ പൂരിതമാക്കി വിരിഞ്ഞു നിൽക്കുന്ന പൂക്കളും മഴയും മഞ്ഞും നിലാവുമെല്ലാം നമ്മളിൽ വിസ്മയമുണർത്തുന്നവതന്നെ. കുട്ടി ക്കാലത്തിന്റെ സഹജമായ കൗതുകങ്ങൾകൊണ്ട് എത്രയോ ചോദ്യങ്ങളിലൂടെ ഈ അദ്ഭുതങ്ങളുടെ ചുരുളഴിക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. എന്നിട്ടും വായിച്ചാലും വായിച്ചാലും തീരാത്ത വിസ്മയ പുസ്തകമായി പ്രകൃതിയും പ്രപഞ്ചവും നമുക്കു ചുറ്റും നിൽക്കുന്നു. കരയിലും കടലിലും ആകാശത്തിലും നമ്മെ മോഹിപ്പിക്കുന്ന വിസ്മയങ്ങളിലേക്കു കണ്ണും കാതും മനസ്സും തുറക്കാൻ ഏറെ ഇഷ്ടമാണല്ലോ. മോഹിതം എന്ന ഏഴാമത്തെ യൂണിറ്റ് ലക്ഷ്യം വയ്ക്കുന്നത് അതാണ്.

അമ്പിളിയും നിലാവും കുട്ടികൾക്ക് ഏറെ കൗതുകം ജനിപ്പിക്കുന്ന ആകാശവിസ്മയ ങ്ങളാണ്. കുട്ടിക്കാലത്ത് മാനത്തേക്കു വിരൽചൂണ്ടി അമ്പിളിമാമനെ കാണിച്ചു കൊടുക്കാത്ത അമ്മമാരുണ്ടാവില്ല. കവികൾക്കും പ്രിയങ്കരമാണ് അമ്പിളി. എത്രയോ അമ്പിളിക്കവിതകൾ നാം ചൊല്ലി ആസ്വദിച്ചിട്ടുണ്ട്. നിലാവിനെ വിളിച്ച് കൗതുക ക്കണ്ണുകളുമായി നിൽക്കുന്ന കുട്ടിയുടെ അടുത്തേക്കു വരാൻ പറയുകയാണ് നിലാ വിനോട് എന്ന കവിതയിൽ കവി ചെയ്യുന്നത്.

പ്രകൃതിയിലെ മറ്റൊരു വിസ്മയമാണ് പൂമ്പാറ്റകൾ. പലവർണക്കുപ്പായങ്ങളുമായി പാറിപ്പറക്കുന്ന പൂമ്പാറ്റകളെക്കണ്ട് അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടി ഭാവനാപൂർണ മായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് മഹാകവി കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിൽ. മലയാളത്തിലെ ഏറെ ശ്രദ്ധേയവും നിത്യഹരിതവുമായ ബാല കവിതയാണിത്. പ്രകൃതിദത്തമായ വിസ്മയങ്ങൾ പോലെത്തന്നെ മനുഷ്യനിർമിതങ്ങളായവയും നമ്മെ ഏറെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ലോകാദ്ഭുതങ്ങൾ പോലെ ലോകത്തിന്റെ പലഭാഗങ്ങളിലായി നിലകൊള്ളുന്ന മനുഷ്യനിർമിതമായ മഹാസൗധങ്ങൾ ഏറെ യുണ്ട്. അവയിലൊന്നാണ് നമ്മുടെ തലസ്ഥാനനഗരിയിലുള്ള കുത്തബ് മീനാർ. കുത്തബ്ബ് മീനാർ സന്ദർശിച്ചതിന്റെ സ്മരണകളാണ് നോവലിസ്റ്റും സഞ്ചാരസാഹിത്യ കാരനുമായ എസ്. കെ. പൊറ്റെക്കാട്ടിന്റെ ഗദ്യപാഠം. യാത്രാനുഭവങ്ങൾ വായി ക്കാനും യാത്രയോട് താൽപ്പര്യമുണ്ടാക്കാനും ഈ പാഠം പ്രചോദനമാവും. അത്ഭു തങ്ങളുടെ പൊരുൾ തേടിയുള്ള അന്വേഷണങ്ങളും യാത്രകളുമാണ് മനുഷ്യനെ പല പുതിയ കണ്ടുപിടുത്തങ്ങളിലേക്കും അറിവുകളിലേക്കും കൊണ്ടെത്തിച്ചിട്ടു ള്ളത് എന്നോർക്കേണ്ടതാണ്. പ്രപഞ്ചവിസ്മയങ്ങൾക്കുമുന്നിൽ അദ്ഭുതാദരങ്ങ ളോടെ നിൽക്കാനും അവയോട് സർഗാത്മകവും ഭാവനാത്മകവുമായി പ്രതികരി ക്കാനും ഈ യൂണിറ്റിലെ പാഠങ്ങൾ സഹായിക്കും.
ഈ പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ
നിലവിനോട്
കുത്തബ്ബ്‌മിനാർ
കുട്ടിയും തള്ളയും
  • # കുമാരനാശാൻ
  • # കണ്ടെത്താം
  • # അർഥം കണ്ടെത്താം
  • # ആശയം വരുന്ന വരികൾ കണ്ടെത്താം
  • # പകരം പദങ്ങൾ കണ്ടെത്താം
  • # സംഭാഷണം എഴുതാം
  • # കാരണം കണ്ടെത്താം
  • # കുറിപ്പെഴുതാം
  • # സങ്കൽപ്പിച്ചെഴുതാം
  • # ചൊല്ലി രസിക്കാം
  • # പൂമ്പാറ്റയെ ഉണ്ടാക്കാം
  • # നമ്മുക്ക് ചുറ്റും
  • # വർണിച്ചെഴുതാം

DOWNLOAD WORKSHEET PDF



Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !