ആളുകൾ ചെറുപ്രാണികളെ പോലെ തോന്നിക്കും. രാജപാതകൾ അവിടവിടെ കുത്തിവരച്ച രേഖകൾ പോലെയും കാണാം. വെള്ളിയറഞ്ഞാൺ പോലെ വെട്ടിത്തിളങ്ങുന്ന യമുനാനദി. മണ്ണപ്പം ഉണ്ടാക്കിവച്ചതുപോലെ തോന്നിക്കുന്ന വൈസ്രോയി മന്ദിരങ്ങളും അസംബ്ലി കെട്ടിടങ്ങളുടെയും കുംഭഗോപുരങ്ങൾ. ഇങ്ങനെയെല്ലാമായ നിരവധി സ്വപ്നതുല്യമായ കാഴ്ചകളാണ് കുത്തബ്ബ്‌മിനാറിന്റെ മുകളിൽ നിന്ന് നോക്കുമ്പോൾ കാണുവാൻ സാധിക്കുന്നത്.
2. കുത്തബ്ബ്‌മിനാറിന്റെ മുകൾ ഭാഗത്തേയ്‌ക്ക് കയറുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ എന്തെല്ലാം?
പിരിയാണിയുടെ ആകൃതിയിൽ ചുറ്റിക്കൊണ്ടുള്ള 379 പടവുകളാണ് കുത്തബ്ബ്‌മിനാറിന്റെ മുകൾ ഭാഗത്തേയ്‌ക്ക് കയറുവാൻ വേണ്ടിയുള്ളത്. മുകളിലേയ്ക്ക് ചെല്ലുന്തോറും പടവുകളുടെ വീതി കുറഞ്ഞു വരുന്നു. കുറേ മുകളിൽ ചെല്ലുമ്പോൾ വെളിച്ചമില്ലാത്ത ഇരുട്ടിൽ ഇടുങ്ങിയ കല്പടവുകളിൽ തപ്പിത്തടഞ്ഞു കയറേണ്ടി വരും. മുകളിൽ നിന്നിറങ്ങി വരുന്ന സന്ദർശകരുമായി കൂട്ടിമുട്ടുന്ന അവസരങ്ങൾ പലപ്പോഴും ഉണ്ടാവും. അതുണ്ടാവാതിരിക്കാൻ നടക്കുമ്പോൾ ഉച്ചയുണ്ടാക്കിക്കൊണ്ടിരിക്കണം. ഇതെല്ലാമാണ് കുത്തബ്ബ്‌മിനാറിന്റെ മുകൾ ഭാഗത്തേയ്‌ക്ക് കയറുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ.
3. കുത്തബ്ബ്‌മിനാർ സന്ദർശിക്കാൻ വരുന്ന ഒരാൾ ഏറ്റവും ഉയരം കൂടിയ ഗോപുരം സന്ദർശിക്കുക മാത്രമല്ല ചെയ്യുന്നത്. ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണമെന്താണ്?
കുത്തബ്ബ്‌മിനാർ സന്ദർശിക്കുന്ന ഒരുവന് അവിടെ നിന്നും ലഭിക്കുന്ന അനുഭവം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. ഏറ്റവും ശാന്തവും,ചരിത്ര സ്മരണകൾ ഉണർത്തുന്നതുമായ ഒരു ഗ്രാമത്തിന്റെ ഹൃദയത്തിൽ കടന്നിരുന്ന് പല പുത്തൻ സ്വപ്‌നങ്ങൾ കാണാനുള്ള അവസരം തുറന്നു തരികയാണ് ഈ കാഴ്ച്ചകൾ.
കൂടുതൽ ചോദ്യങ്ങൾ
4. കുത്തബ്ബ്‌മിനാർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഡൽഹി
5. ഏത് നദിയുടെ തീരത്താണ് കുത്തബ്ബ്‌മിനാർ സ്ഥിതിചെയ്യുന്നത്?
യമുന
6. എന്നാണ് ഗോപുരത്തിന്റെ പണി തുടങ്ങിയത്?
1206-ൽ കുത്തബുദ്ദീൻ ഐബക്ക്
7. ഗോപുരത്തിന്റെ ശരിയായ ഉയരം എത്ര?
242 അടി
8. ഗോപുരത്തിന്റെ പണി പൂർത്തിയായത് ഏത് വർഷമാണ്?
1210-ൽ