
തുമ്പ ചിരിക്കും താഴത്ത്
- ഒ.എൻ.വി.കുറുപ്പ്
ഈ വരികളിലെ ആശയവും
തുമ്പപ്പൂ കണ്ടിട്ടു തുല്ലു ചൊല്ലും
തൂവാലയിങ്ങു കൊടുത്തയയ്‌ക്കും
എന്ന വരികളിലെ ആശയവും താരതമ്യപ്പെടുത്തി കുറിപ്പെഴുതി നോക്കൂ
തുമ്പപ്പൂവിന്റെ വെണ്മയെയും തോൽപ്പിക്കുന്നതാണ് നിലാവിന്റെ ഭംഗി എന്ന സൂചനയാണ് തുമ്പപ്പൂ കണ്ടിട്ടു തുല്ലു ചൊല്ലും എന്ന പാഠഭാഗത്തെ വരികളിലൂടെ കവി നൽകുന്നത്. മാനത്ത് അമ്പിളി ചിരിക്കുന്നു അതുപോലെ താഴെ മണ്ണിൽ നിന്ന് തുമ്പ ചിരിക്കുന്നു. അമ്പിളിയുടെ നിലാവ് പോലെ മനോഹരമായ ഒന്നാണ് തുമ്പയുടെ ചിരിയുമെന്നാണ് ഒ.എൻ.വി.കുറുപ്പ് കവിതയുടെ വരികളിലൂടെ പറയുന്നത്.