ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

അമ്പിളി - കടങ്കഥകൾ

Mashhari
0
അമ്പിളി ഉത്തരമായി വരുന്ന കടങ്കഥകൾ വായിക്കാം , ശേഖരിക്കാം, എഴുതിവയ്‌ക്കാം..... നിങ്ങളുടെ പക്കൽ കൂടുതൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ....
1
ഒരു പൂള് കൊട്ടത്തേങ്ങ.
2
ഇന്നാള് കണ്ടൊരു തേങ്ങാപ്പൂള്
ഇന്നേയ്‌ക്കൊരു വട്ടക്കണ്ണാടിയായ്

3
കിണ്ണം നല്ലൊരു വെള്ളിക്കിണ്ണം
കിണ്ണം നിറയെ പാൽക്കഞ്ഞി.

4
അരമുറി പുട്ടിന് ആയിരം തേങ്ങ.
5
ആരും വറുക്കാത്ത പപ്പടം കണ്ടോ
ചട്ടീലൊതുങ്ങാത്ത പപ്പടം കണ്ടോ
മച്ചിലിരിക്കുന്ന പപ്പടം കണ്ടോ
പപ്പടമേതെന്ന് ചൊല്ലിടുവിൻ വേഗം.

6
ആയിരം പറ അവിലിൽ
ഒരു പൂള് കൊട്ടത്തേങ്ങ.

7
കാട്ടിലൊരു കൊച്ചരിവാൾ.
8
വെള്ളമില്ലാകടലിൽ ആളില്ലാത്തോണി.
9
വലിയ പറമ്പിൽ ചെറിയ വെള്ളിത്തളിക.
10
കരയില്ലാ കടലിലെ കൊച്ചുതോണി
തുഴയില്ലാതോടുന്ന കൊച്ചുതോണി.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !