ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ആകാശം - കടങ്കഥകൾ

Mashhari
0
ആകാശം ഉത്തരമായി വരുന്ന കടങ്കഥകൾ വായിക്കാം , ശേഖരിക്കാം, എഴുതിവയ്‌ക്കാം..... നിങ്ങളുടെ പക്കൽ കൂടുതൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ....
1
കെട്ടാത്ത തുണിയില്ലാത്ത മേൽക്കൂരയേത്?
2
എന്റെ പുരയിലിരുന്നാൽ വെയിലും കൊള്ളും മഴയും കൊള്ളും.
3
എന്റെ പായ മടക്കീട്ടും മടക്കീട്ടും ത്തീരുന്നില്ല.
4
അടിക്കാത്ത മുറ്റമേത്?
5
അച്ഛനൊരു സാരി തന്നു, ഉടുത്തീട്ടുമുടുത്തീടും തീരുന്നില്ല.
6
കിടക്കുമ്പോൾ നെഞ്ചിനു മീതെ, നടക്കുമ്പോൾ തലയ്‌ക്കു മീതെ
7
കറുത്തീട്ടും കാണാം വെളുത്തീട്ടും കാണാം, പുള്ളിക്കുപ്പായമിട്ടിട്ടും കാണാം.
8
തലയ്‌ക്കുമീതെ നീലനിറത്തിൽ , വമ്പൻ കുടയുന്നുണ്ടല്ലോ , അതിൻ പേറുന്ന ചൊല്ലാമോ?
9
എങ്ങു തിരിഞ്ഞാലും കാലില്ലാപന്തൽ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !