1
ഏറ്റവും ചെറിയ നാലക്ക സംഖ്യ? - 1000 2
ഏറ്റവും വലിയ നാലക്ക സംഖ്യ? - 9999 3
ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയും തമ്മിലുള്ള തുക എത്ര? - 9999+1000 = 10999 4
ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര? - 9999 - 1000= 8999 5
പൂജ്യം കണ്ടുപിടിച്ച രാജ്യം? - ഇന്ത്യ 6
ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും ചെറിയ നാലക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര? - 1000 - 999 = 1 7
ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര? - 9999 - 999 = 9000 8
50 നൂറുകൾ ചേർന്ന സംഖ്യയിൽ എത്ര ആയിരങ്ങൾ ഉണ്ട്? - 5 ആയിരങ്ങൾ 9
10 നൂറുകൾ ചേർന്ന സംഖ്യയിൽ എത്ര പത്തുകൾ ഉണ്ട്? - 100 10
8 ആയിരങ്ങൾ ചേർന്ന സംഖ്യയിൽ എത്ര നൂറുകളുണ്ട്? - 80 11
49 റോമൻ സംഖ്യയിൽ എങ്ങനെയാണ് എഴുതുന്നത്? - XLIX 12
2023 റോമൻ സംഖ്യയിൽ എങ്ങനെയാണ് എഴുതുന്നത്? - MMXXIII 13
പൂജ്യം ഉപയോഗിക്കാത്ത സംഖ്യ സമ്പ്രദായം? - റോമൻ സംഖ്യ 14
റോമൻ സംഖ്യയിൽ L എന്നത് സൂചിപ്പിക്കുന്നത്? - 50 15
XL, LX എന്നീ റോമൻ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്രയാണ്? - 60 - 40 = 20 [XL-40; LX-60] 16
D എന്നത് എത്രയാണ്? - 500 17
1000 റോമൻ സംഖ്യയിൽ സൂചിപ്പിക്കുന്നത് എങ്ങനെ? - M 18
XCIX എന്ന റോമൻ സംഖ്യ സൂചിപ്പിക്കുന്നത്? - 99 19
൮ എന്ന മലയാള ആക്കം സൂചിപ്പിക്കുന്ന സംഖ്യ? - 8 20
൫ എന്ന മലയാള സംഖ്യ സൂചിപ്പിക്കുന്ന സംഖ്യ? - 5 21
5, 3, 2, 7 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ചെഴുതാവുന്ന ഏറ്റവും ചെറിയ നാലക്ക ഒറ്റ സംഖ്യ? - 2573 22
5, 3, 2, 0 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ചെഴുതാവുന്ന ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യ? - 2350 23
9,6,5,7 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ചെഴുതാവുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്രയാണ്? - 9765 - 5679 = 4086 24
ഒരു ലക്ഷത്തിൽ എത്ര ആയിരങ്ങളാണ് ഉള്ളത്? - 100 25
5555-ൽ എത്ര നൂറുകൾ ഉണ്ട്? - 55 26
4025 നോട് എത്ര കൂട്ടിയാൽ 5000 ലഭിക്കും? - 975 27
8972-ൽ 9-ന്റെ സ്ഥാനവില എത്രയാണ്? - നൂറ് 28
666 നോട് എത്ര കൂട്ടിയാൽ 6666 ലഭിക്കും? - 6000 29
എത്ര 200 രൂപ നോട്ടുകൾ ചേർന്നാൽ 4000 ലഭിക്കും? - 20 30
എത്ര 500 രൂപ നോട്ടുകൾ ചേർന്നാൽ 11500 ആകും? - 23 31
2000 രൂപയുടെ 7 നോട്ടുകളും, 500 രൂപയുടെ 7 നോട്ടുകളും, 100 രൂപയുടെ 7 നോട്ടുകളും, 10 രൂപയുടെ 7 നോട്ടുകളും ചേർന്നാൽ എത്ര രൂപയാകും? - 18270 [14000 + 3500 + 700 + 70 ] 32
ഉദയംപേരൂർ എൽ.പി.സ്‌കൂളിൽ 2022 അധ്യയനവർഷം 101 കുട്ടികൾ വിവിധ ക്ലാസുകളിലായി പ്രവേശനം നേടി. ആദ്യം പ്രവേശനം നേടിയ കുട്ടിയുടെ അഡ്‌മിഷൻ നമ്പർ 5200 ആണ്. ആ വർഷം അവസാനം പ്രവേശനം നേടിയ കുട്ടിയുടെ അഡ്‌മിഷൻ നമ്പർ ഏത്? - 5300 33
എൽ.എസ്.എസ് പരീക്ഷയ്‌ക്കായി ഒരുക്കിയ സ്‌കൂളിൽ 42198 മുതൽ 42319 വരെയുള്ള രജിസ്‌ട്രേഷൻ നമ്പറുകൾക്കാണ് സീറ്റുകൾ നൽകിയിരിക്കുന്നത്. എങ്കിൽ എത്ര പേരാണ് ആ സ്‌കൂളിൽ പരീക്ഷയ്‌ക്കായി സീറ്റുകൾ ഒരുക്കിയീട്ടുള്ളത്? - 121 [42319 - 42198] 34
രാമു തന്റെ കൈയിൽ ഉള്ള 2000 രൂപ ചില്ലറയാക്കിയപ്പോൾ ബാങ്കിൽ നിന്ന് ലഭിച്ചത് എല്ലാം 100 രൂപയുടെ നോട്ടുകൾ ആയിരുന്നു. എത്ര 100 രൂപ നോട്ടുകളാണ് രാമുവിന് ബാങ്കിൽ നിന്ന് ലഭിച്ചത്? - 20 35
ഓരോ നാല് വർഷം കൂടുമ്പോളാണ് ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾ നടക്കുന്നത്. 1982-ൽ ഇറ്റലിയിലാണ് മത്സരം നടന്നത്. 2022-ൽ ലോകകപ്പ് മത്സരം നടന്നത് ഖത്തറിലാണ്. 1982 മുതൽ 2022 വരെ എത്ര ലോകകപ്പ് ആണ് നടന്നത്? - 11 36
അമ്മുവിന്റെ കൈയിൽ 50 രൂപയുടെ 75 നോട്ടുകളാണ് ഉള്ളത്. 4500 രൂപയാണ് അമ്മുവിന് ലോണിന്റെ അടവായി ബാങ്കിൽ അടയ്‌ക്കേണ്ടത്. എത്ര 50 രൂപ നോട്ടുകൾ കൂടി ലഭിച്ചാൽ 4500 രൂപ തികയ്‌ക്കാം?- 15 [90 നോട്ടുകൾ ഉണ്ടായാൽ 4500 രൂപ ആകും] 37
അലൻ 2000 രൂപ ചില്ലറയാക്കുവാൻ ബാങ്കിൽ നൽകിയപ്പോൾ ലഭിച്ചത് 20 രൂപയുടെ നോട്ടുകളാണ്. എത്ര 20 രൂപ നോട്ടുകളാണ് ബാങ്കിൽ നിന്ന് അലന് ലഭിച്ചത്? - 100 38
ഒന്ന് മുതൽ 99 വരെ എഴുതുമ്പോൾ ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന അക്കം ഏതാണ്? - പൂജ്യം 39
1 നും 99-നും ഇടയിൽ എത്ര ഇരട്ട സംഖ്യകൾ ഉണ്ട്? - 49 40
1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്രയാണ്? - 55 41
ആദ്യത്തെ 10 ഇരട്ട സംഖ്യകളുടെ തുക എത്രയാണ്? - 110 42
പത്തൊമ്പതിനായിരത്തി അഞ്ഞൂറ്റി ഒൻപത് എന്നത് സംഖ്യാരൂപത്തിൽ എഴുതിയാൽ? - 19509 43
4532-ൽ എത്ര പത്തുകൾ ഉണ്ട്? - 453 44
4532-ൽ എത്ര നൂറുകൾ ഉണ്ട്? - 45 45
4532-ൽ എത്ര ആയിരങ്ങൾ ഉണ്ട്? - 4 46
4532-ൽ എത്ര ഒന്നുകൾ ഉണ്ട്? - 4532 47
CHILDഎന്ന വാക്കിൽ റോമൻ അക്കം അല്ലാത്ത അക്ഷരം? - 48
4, 3, 5, 8 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ പരമാവധി എത്ര നാലക്ക സംഖ്യകൾ എഴുതാൻ കഴിയും? - 24 [1 X 2 X 3 X 4 ] 49
XXXX എന്ന റോമൻ സംഖ്യ ഏത് അക്കത്തെ പ്രതിനിധാനം ചെയ്യുന്നു? - തെറ്റായ സംഖ്യ 50
121 എന്നത് മലയാള അക്കത്തിൽ എഴുതിയാൽ - ൧൨൧