01
1871-ൽ കായിക്കരയിൽ ജനിച്ചു. ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്നു. വീണപൂവ്, നളിനി എന്നിവ രചിച്ചു. കവിയെ തിരിച്ചറിയുക. 02
പാരത്തിൽ വന്നു കളിക്കുന്നേരം പാലും പഴവും തരുന്നുണ്ട്.
അടിവരയിട്ട വാക്കിന്റെ അർത്ഥം എന്ത്?
03
'നിലാവിനോട്' എന്ന കവിത രചിച്ചത് ആരാണ്? 04
താഴെ നൽകിയിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്? [പനിമതി, ശശി, സോമൻ, ആദിത്യൻ] 05
എസ്.കെ.പൊറ്റക്കാട് എഴുതിയതല്ലാത്ത കൃതി ഏത്? [കാപ്പിരികളുടെ നാട്ടിൽ, ഒരു ദേശത്തിന്റെ കഥ, ജാതിക്കുമ്മി, സിംഹഭൂമി] 06
നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണംനാലഞ്ചു തുമ്പ കൊണ്ട്
മാനത്തൊരു പൊന്നോണം...
ഈ വരികൾ രചിച്ചത് ആരാണ്?
07
ചുരുട്ടിയാലും ചുരുട്ടിയാലും തീരാത്ത പായ. ഈ കടങ്കഥയുടെ ഉത്തരം എഴുതൂ... 08
കുത്തബ്മിനാറിന്റെ മുകളിൽ നിന്ന് നോക്കുമ്പോൾ വെള്ളിയരഞ്ഞാൺ പോലെ വെട്ടിത്തിളങ്ങുന്നത് എന്താണ്? 09
വിശ്വവിഖ്യാതം എന്ന പദത്തിന്റെ അർത്ഥം എന്താണ്? 10
കുട്ടിയും തള്ളയും എന്ന കവിത ഏത് കൃതിയിൽ നിന്നും എടുത്തതാണ്? 01
കുമാരനാശാൻ 02
ഭൂമി 03
പണ്ഡിറ്റ്.കെ.പി.കറുപ്പൻ 04
ആദിത്യൻ 05
ജാതിക്കുമ്മി 06
പി.ഭാസ്‌കരൻ 07
ആകാശം 08
യമുനാ നദി 09
ലോകപ്രസിദ്ധം 10
പുഷ്പവാടി