സഞ്ചാരകൃതികള്‍ക്കു പുറമേ നോവലുകള്‍, ചെറുകഥാ സമാഹാരങ്ങള്‍, കാവ്യസമഹാരങ്ങള്‍, നാടകങ്ങള്‍ എന്നിവയും ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവി കൊണ്ടിട്ടുണ്ട്.
പ്രധാന നോവലുകൾ :- മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, കുരുമുളക്
പ്രധാന കഥകൾ :- ചന്ദ്രകാന്തം, രാജമല്ലി, പുള്ളിമാൻ, നിശാഗന്ധി, മേഘമാല, വൃന്ദാവനം, അന്തർവാഹിനി, വനകൗമുദി
കവിതാ സമാഹാരങ്ങൾ :- പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി
ഒരു തെരുവിന്റെ കഥ 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. ഒരു ദേശത്തിന്റെ കഥ 1972-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും 1977-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. 1980-ല്‍ എസ്.കെ.പൊറ്റക്കാട്ട് ജ്ഞാനപീഠം അവാര്‍ഡു ജോതാവുമായി. എസ്.കെ യുടെ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1982 ആഗ്സ്റ്റ് 6-ന് എസ്.കെ.പൊറ്റക്കാട്ട് അന്തരിച്ചു.