പി.ഭാസ്‌കരൻ

RELATED POSTS

മലയാളത്തിലെ ഒരു പ്രശസ്ത കവിയും, ഗാനരചയിതാവ്, ചലച്ചിത്രസംവിധായനുമാണ് ഇദ്ദേഹം. ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1924 ഏപ്രിൽ 21-ന് തൃശൂർ ജില്ലയിലാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്. പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, മാതാവ് പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ. നവകാഹളം, കരവാൾ, സ്വപ്നസീമ, ഓർക്കുക വല്ലപ്പോഴും, പാടുന്ന മണൽത്തരികൾ, സത്രത്തിൽ ഒരു രാത്രി, ഒറ്റക്കമ്പിയുള്ള തംബുരു തുടങ്ങിയവയാണ് മുഖ്യ കവിതാസമാഹാരങ്ങൾ.
നീലക്കുയിൽ, ഇരുട്ടിന്റെ ആത്മാവ്, ജഗദ്ഗുരു ആദിശങ്കരൻ തുടങ്ങി അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തീട്ടുണ്ട്. രാമുകാര്യാട്ടിനൊപ്പം സംവിധാനം നിർവഹിച്ച നീലക്കുയിൽ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ രജതകമലം ലഭിച്ചീട്ടുണ്ട്. കൂടാതെ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ജെ,സി,ഡാനിയേൽ പുരസ്‌കാരവും ലഭിച്ചീട്ടുണ്ട്. 2007 ഫെബ്രുവരി 25-ന് അന്തരിച്ചു.

MAL4 U7Post A Comment:

0 comments: