പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ. കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ് മുഴുവൻ പേര്. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24 ന് ആണ് ഇദ്ദേഹം ജനിച്ചത്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലകൻ' 'സാഹിത്യ നിപുണൻ' എന്നീ ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്. അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു. 1938 മാർച്ച് 23ന് അന്തരിച്ചു.
പ്രധാന കൃതികൾ -
ലങ്കാമർദ്ദനം
-
ആചാരഭൂഷണം
-
ഉദ്യാനവിരുന്ന്
-
ജാതിക്കുമ്മി
-
ഭൈമീപരിണയം
-
ചിത്രലേഖ
-
ശാകുന്തളം വഞ്ചിപ്പാട്ട്
-
ചിത്രാലങ്കാരം
-
ജലോദ്യാനം
-
രാജരാജപർവം
-
വിലാപഗീതം
-
ഉർവശി (വിവർത്തനം)
-
കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
-
കാവ്യപേടകം (കവിതകൾ)
നാടകങ്ങൾ -
ബാലാകലേശം
-
എഡ്വേർഡ്‌വിജയം
-
പഞ്ചവടി
-
ഉലൂപോഖ്യാനം
-
നൈഷധം