
അമ്പിളിത്തേർ വിട്ടിറങ്ങിവാ നീ
അക്കൊണ്ടൽ ആനമേൽ ഏറിവാ നീ
അമ്പിളിയാകുന്ന തേരിൽ സഞ്ചരിക്കുന്ന നിലാവിനോട് അതിൽ നിന്നിറങ്ങി മേഘമാകുന്ന ആനപ്പുറത്തു കയറി വരുവാനാണ് കവി ഇവിടെ ആവശ്യപ്പെടുന്നത്. അമ്പിളിയെ തേരിനോടും മേഘത്തെ ആനയോടും സാദൃശ്യപ്പെടുത്തിയിരിക്കുകയാണ് കവി ഇവിടെ.
തുമ്പപ്പൂ കണ്ടിട്ടു തുല്ലു ചൊല്ലും
തൂവാലയിങ്ങു കൊടുത്തയയ്‌ക്കും
തുമ്പപ്പൂവിനേക്കാൾ വെണ്മയുള്ളതാണ് നിലാവ് എന്ന ആശയം വ്യക്തമാക്കുന്നതരത്തിൽ തുമ്പപ്പൂവിന്റെ വെണ്മയെയും തോൽപ്പിക്കുന്ന നിലാവാകുന്ന തൂവാല കൊടുത്തയയ്‌ക്കും എന്ന് ഈ വരികളിലൂടെ കവി അവതരിപ്പിക്കുന്നു.