സസ്യങ്ങൾ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ യൂണിറ്റ് തയാറാക്കിയിട്ടുള്ളത്. ' ഈ തെറ്റിന് ശിക്ഷയില്ല' എന്ന ഗദ്യപാഠവും സുഗതകുമാരിയുടെ 'നാളേയ്ക്കുവേണ്ടി' എന്ന കവിതയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സസ്യങ്ങളെക്കൊണ്ട് വിവിധങ്ങളായ പ്രയോജനങ്ങൾ ഉണ്ട് എന്ന് കുട്ടി തിരിച്ചറിയേണ്ടതുണ്ട്. ഓരോ സസ്യത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇല, തണ്ട്, പൂവ്, കായ, വേര് എന്നിവയൊക്കെ ഈ പ്രത്യേകതകൾ തിരിച്ചറിയുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഘടകങ്ങളാണ്. കൃഷിരീതിയെക്കുറിച്ച് ഒന്നാം തരത്തിൽ നേടിയ പ്രാഥമിക ധാരണ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ സസ്യത്തിന്റെയും പ്രത്യൽപ്പാദനരീതി കൂടി ഈ പാഠത്തിലൂടെ പരിചയപ്പെടുന്നു. വള്ളി, തണ്ട്, വിത്ത്, കിഴങ്ങ് എന്നിവയെല്ലാം പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉപയോഗപ്പെടുന്നു. ഇങ്ങനെ സസ്യങ്ങളെക്കുറിച്ച് കൂടുതൽ ധാരണ രൂപപ്പെടുന്നതിന് ഈ പാഠം ഉപയോഗപ്പെടുത്തണം. കഥ, കവിത, ആത്മകഥ, കടങ്കഥ തുടങ്ങിയ ഭാഷാരൂപങ്ങൾ പരിചയപ്പെടാനും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടിക്ക് അവസരം ലഭിക്കണം. കഥകൾ സ്വന്തം ഭാഷ യിൽ അവതരിപ്പിക്കുന്നതിന്, വായിച്ചും കേട്ടും മനസ്സിലാക്കിയ ആശയങ്ങളെ സ്വന്തം ഭാഷയിൽ പറയുന്നതിന്, ആശയങ്ങളെ ലഘുവാക്യങ്ങളിൽ എഴുതുന്നതിന് ഇതിനെല്ലാമുള്ള അവസരങ്ങൾ കുട്ടിക്ക് ലഭിക്കണം. രചനകളിൽ ചോദ്യചിഹ്നം, പൂർണവിരാമം, അങ്കുശം എന്നിവ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടിക്ക് കഴിയണം. 'ആത്മകഥ' രൂപം പരിചയപ്പെടാനുള്ള അവസരം കുട്ടിക്ക് ലഭിക്കണം. ചിത്രം വരയ്ക്കുക, നിറം നൽകുക, പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമിക്കുക. ഇതിനെല്ലാമുള്ള സന്ദർഭങ്ങൾ ലഭിക്കേണ്ടതുണ്ട് . സസ്യങ്ങൾ നട്ടു വളർത്തുക, സസ്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്രകൃതിസ്നേഹപരമായ മനോഭാവം വളർത്തിയെടുക്കുന്ന തരത്തിൽ ചർച്ചകളും പ്രവർത്തനങ്ങളും ഒരുക്കാൻ ടീച്ചർ ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ തെറ്റിന് ശിക്ഷയില്ല എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് എൽ.പി.എസ്.എ ഹെൽപ്പർ ബ്ലോഗിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ
its good for study.. helping study material
ReplyDelete