ഞാനാണ് വാഴ. എന്റെ ഇലയിൽ നിങ്ങൾ ധാരാളം സദ്യ കഴിച്ചീട്ടുണ്ടാകും. ഓണത്തിനും കല്യാണത്തിനും മറ്റും എന്റെ ഇലകൾക്ക് വലിയ പ്രിയമാണ്. എന്റെ ഇല ഭക്ഷണം പൊതിയനും ഉപയോഗിക്കാറുണ്ട്. ഏറെ രുചികരമായ ഒന്നാണ് വാഴപ്പഴം. പച്ചയായ വാഴക്കായ കറിവയ്ക്കുന്നതിനും ഉപ്പേരി ഉണ്ടാക്കാനും ഉപയോഗിക്കും. പല തരക്കാരുണ്ട് ഞങ്ങൾ എല്ലാവരും നൽകുന്ന പഴങ്ങൾക്കും പല രുചിയാണ്. വാഴച്ചുണ്ട് തോരൻ രുചികരമായ ഒരു വിഭവമാണ്. വാഴപ്പിണ്ടിയും കറികളിൽ ഉപയോഗിക്കാറുണ്ട്. ബാഗുകളും മറ്റ് അലങ്കാര വസ്തുക്കളും ഉണ്ടാക്കാൻ വാഴനാര് ഉപയോഗിക്കുന്നുണ്ട്.