ചുറ്റുപാടുമുള്ള ജന്തുലോകത്തെക്കുറിച്ച് ചില കാര്യങ്ങൾ കുട്ടികൾക്ക് അറിയാം. ജീവികളുടെ സഞ്ചാരരീതി, ആഹാരരീതികൾ, രക്ഷനേടാനുള്ള ശാരീരിക പ്രത്യേകതകൾ, പ്രജനനരീതി എന്നിവയെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ നേടാൻ ഈ യൂണിറ്റിലെ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നു. വിപിൻ എന്ന ബാലസാഹിത്യകാരൻ രചിച്ച 'അണ്ണാൻകുഞ്ഞും ആനമൂപ്പനും' എന്ന കഥയുടെ സംഗൃഹിത പുനരാഖ്യാനമാണ് പാഠഭാഗമായി നൽകിയിട്ടുള്ളത്. കഥ, ചിത്രകഥ, സംഭാഷണം, അറിയിപ്പ്, കടങ്കഥ, കവിത, ലഘു ആത്മകഥ തുടങ്ങിയ വ്യവഹാരരൂപങ്ങൾ പരിചയപ്പെടാനും രൂപീകരിക്കാനും ഈ യൂണിറ്റിൽ അവസരം നൽകിയിരിക്കുന്നു. കൂടാതെ ചിത്രംവര, നിറം നൽകൽ, അഭിനയം, ശബ്ദാനുകരണം, മുഖംമൂടിനിർമാണം തുടങ്ങിയ കല - കായിക- പ്രവൃത്തി - പഠനത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പരിസരപഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാനും താരതമ്യം ചെയ്ത് തരംതിരിക്കാനും അപഗ്രഥിച്ച് നിഗമനങ്ങൾ രൂപീകരിക്കാനും ഉള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നു. ജീവികൾ ഒറ്റക്കെട്ടായി അവയുടെ ആവാസസ്ഥലമായ കാട് സംരക്ഷിക്കുന്നതാണ് വായനസാമ ഗ്രിയായി നൽകിയിട്ടുള്ള കഥയുടെ സന്ദേശം. കാടും ജീവികളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന മനോഭാവം രൂപീകരിക്കാനും ഈ യൂണിറ്റ് പ്രയോജനപ്പെടുത്തണം.
രണ്ടാം ക്‌ളാസിലെ അഞ്ചാമത്തെ യൂണിറ്റായ അണ്ണാൻകുഞ്ഞും ആനമൂപ്പനും മായി ബന്ധപ്പെട്ട് എൽ.പി.എസ്.എ ഹെൽപ്പറിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ