കടങ്കഥകൾ - ആന

Mash
0
ആനയുമായി ബന്ധപ്പെട്ട ചില കടങ്കഥകൾ അറിയാം.....

  1. ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു - ആന
  2. കാട്ടിലൊരു മുത്തശ്ശി മുറം വീശി വീശി - ആന
  3. കറുത്ത പാറയ്ക്ക് നാലു തൂണ്‍ - ആന
  4. കാട്ടിലൊരു കരിമ്പാറ ഉരുണ്ടുരുണ്ടു പോകുന്നു - ആന
  5. കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍ - ആന
  6. തക്കം പിക്കം നാലാള്, തപ്പിട്ടുകൊടുക്കാന്‍ രണ്ടാള്, എത്തിപ്പിടിക്കാന്‍ ഒരാൾ  - ആന
  7. വിശറി വീശി നടക്കുന്നു, ചൂട്ടുമിന്നിച്ച് നടക്കുന്നു, ചങ്ങലയിട്ടു നടക്കുന്നു - ആന
  8. കാട്ടിലുണ്ട് കുറെ കുട്ട്യുരുളി - ആനച്ചുവടുകള്‍
  9. കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം കിളി ചിലച്ചിറങ്ങി - ആനപ്പുറത്തു ചങ്ങലയിടുക
  10. കറുത്ത കുില്‍ ആയിരം കിളി ചിലച്ചിറങ്ങി - ആനപ്പുറത്ത് ചങ്ങലയിടുക
  11. പറയനുമറിഞ്ഞില്ല, പറച്ചിയുമറിഞ്ഞില്ല തിത്തിത്തൈ രണ്ടു കൊച്ചുമുറം - ആനയുടെ ചെവി
  12. പെരുവഴിയിലുണ്ടൊരു വട്ടമുറം, എടുത്തിട്ടും എടുത്തിട്ടും കിട്ടുന്നില്ല - ആന ചവിട്ടിയ കുഴി
  13. കറുത്ത പാറയ്ക്ക് വെളുത്ത വേര് - ആനക്കൊമ്പ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !