ഭക്ഷണ കടങ്കഥകൾ

Mashhari
0
ഭക്ഷണവുമായി ബന്ധപ്പെട്ട ചില കടങ്കഥകൾ... അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളും പച്ചക്കറിയും മറ്റും ഇതിൽ ഉൾപെടുത്തിയീട്ടുണ്ട്
 • അകത്തറുത്താൽ പുറത്തറിയും. :- ചക്കപ്പഴം 
 • അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില :- പപ്പടം 
 • അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ് :-  മത്തത്തണ്ട് 
 • അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ് :- മത്തൻ 
 • അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു :- കുരുമുളക് 
 • അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല :- ചേമ്പില, താമരയില 
 • അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല :- അമ്മിക്കുഴ 
 • അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി :- ചക്ക 
 • അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു :- കൈയിൽ ചോറുരുള 
 • അടയുടെ മുമ്പിൽ പെരുമ്പട :- തേനീച്ചക്കൂട് 
 • അടി പാറ, നടു വടി, മീതെ കുട :- ചേന 
 • അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര :- പുളിമരം 
 • അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട് :- നെല്ല് മെതിക്കൽ 
 • അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ :- അടുപ്പ് 
 • അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല് :- ചിരവ 
 • അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ :- അമ്മിക്കല്ലും കുഴവിയും 
 • അമ്മ കിടക്കും, മകളോടും :- അമ്മിക്കല്ലും കുഴവിയും 
 • അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും :- തീപ്പെട്ടിയും കൊള്ളിയും 
 • അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു :- തീപ്പെട്ടിക്കൊള്ളി 
 • അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം :- തിരികല്ല് 
 • അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു :- കുരുമുളക് 
 • ആയിരം കിളിക്ക് ഒരു കൊക്ക് :- വാഴക്കൂമ്പ് 
 • ആയിരം തത്തയ്ക്ക് ഒരു കൊക്ക് :- വാഴക്കുല 
 • ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല :- അഗ്നി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !