പലഹാരവുമായി ബന്ധപ്പെട്ട പാട്ടുകൾ.ധാരാളം പലഹാരങ്ങൾ നമ്മുടെ നാട്ടിൽ ലഭിക്കാറുണ്ട്. അവയുമായി ബന്ധപ്പെട്ട ചെറിയ ചെറിയ പാട്ടുകൾ. ഒന്നാം ക്‌ളാസിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തിനും കൂടാതെ ഉയർന്ന ക്‌ളാസുകളിലും ആഹാരവുമായി ബന്ധപ്പെട്ട ശേഖരണങ്ങളിൽ ഉപയോഗിക്കാം..
പത്തിരി
പത്തിരിപത്തിരി പത്തെണ്ണം
പത്തും ചുട്ടതു പാത്തുമ്മ,
പത്തിരി പത്തിരി പത്തെണ്ണം
മൊത്തം തിന്നതു പൂച്ചമ്മ!
നെയ്യപ്പം
നെയ്യേ നെയ്യേ നെയ്യപ്പം
പയ്യെ പയ്യെ തിന്നപ്പോൾ
അയ്യോ അയ്യോ രുചിയായി
വയ്യേ വയ്യേ കൊതിയായി
കൂടുതൽ പലഹാരപ്പാട്ടുകൾക്കായി
സന്ദർശിക്കുക