
ചോദ്യങ്ങൾ വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കുക.
1
നമ്മുടെ ദേശീയ ഗാനമായ 'ജനഗണമന' രചിച്ചതാരാണ്? 2
പഴശ്ശി ഡാം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? 3
ഡിസംബർ 22 ഇന്ത്യയിൽ ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു. ഏത് പ്രശസ്ത ഗണിതശാസ്ത്രജ്ഞന്റെ ജന്മദിനമാണിത്? 4
'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെടുന്ന ജനനേതാവ് ആര്? 5
2026 ലോകകപ്പ് ഫുടബോൾ ഫൈനലിൽ സ്‌പെയിൻ ഏത് ടീമിനെ തോൽപിച്ചാണ് കപ്പ് എടുത്തത്? 6
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ ഏകദേശം എത്ര സെക്കന്റ് സമയം എടുക്കും? എ] 400 ബി]450 സി]500 ഡി]600 7
ജ്യോതിയുടെ കയ്യിൽ 7 പത്തു രൂപാ നോട്ടും 5 നൂറുരൂപ നോട്ടും 4 അഞ്ഞൂറ് രൂപ നോട്ടുമുണ്ട്. ജ്യോതിയുടെ കയ്യിൽ ആകെയുള്ള രൂപയെത്ര? 8
അടുത്തിടെ നമ്മുടെ അയൽരാജ്യത്തിൽ മഹാപ്രളയമുണ്ടായി. നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഏതാണ് ആ രാജ്യം? 9
കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ സംസ്ഥാനത്തെ ഭാവനരഹിതർക്ക് ലക്ഷക്കണക്കിന് വീടുകൾ നിർമിച്ചു നൽകി പുനരധിവസിപ്പിച്ച സർക്കാർ പദ്ധതിയുടെ പേര്? 10
ഒരു വർഷത്തിൽ ആകെ എത്ര ആഴ്ചകളാണ് ഉള്ളത്? 11
കൂട്ടുകാരുടെ ഇഷ്ട ആനിമേഷൻ കഥാപാത്രമാണല്ലോ നെറൂട്ടോ ഉസുമാക്കി. ഏത് രാജ്യത്തുനിന്നാണ് കഥാപാത്രം ഉത്ഭവിച്ചത്? 12
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?എ] പശു ഒരു സസ്തനിയാണ്.
ബി] ആട് ഒരു വളർത്തുമൃഗമാണ്. സി] തവള വെള്ളത്തിൽ മാത്രം ജീവിക്കുന്ന ജീവിയാണ്. ഡി]കടുവ മാംസഭോജിയാണ്.
13
"ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, മറിച്ച് നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം." നമ്മുടെ ഒരു മുൻ രാഷ്ട്രപതിയുടെ വാക്കുകളാണിത്. ഇന്ത്യയുടെ "മിസൈൽ മാൻ" എന്നറിയപ്പെടുന്ന ഇദ്ദേഹം ആര് ? 14
വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണ് നമ്മൾ ബഷീർ ദിനമായി ആചരിക്കുന്നത്. ഏതാണ് ആ ദിവസം? 15
2024 ജൂലായിൽ കേരളത്തിലെ ഒരു ജില്ലയിൽ വൻ ഉരുൾപൊട്ടലുണ്ടായി. നിരവധി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുകയും വൻ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ദുരിതബാധിതർക്ക് വീടുൾപ്പെടെ നൽകുന്ന പുനരധിവാസ പദ്ധതി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയിരുന്നു. ഏത് ജില്ലയിലാണ് ദുരിതമുണ്ടായത്? 16
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു? 17
ഇന്ത്യയുടെ ദേശീയ മൃഗം കടുവയും ദേശീയ പക്ഷി മയിലുമാണ്. ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്? 18
വിഴിഞ്ഞം തുറമുഖം കേരളത്തിൽ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? 19
സൗരയൂഥത്തിലെ ഏറ്റവും ചൂടുള്ള ഗ്രഹം ഏതാണ്? 20
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്? 21
2026-ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔദ്യോഗിക വേദിയായ ബാകു നഗരം ഏത് രാജ്യത്താണ്? 22
കൊച്ചി തുറമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര് ? 23
കേരളത്തിൽ നിന്നുള്ള ലോകസഭ അംഗങ്ങളുടെ എണ്ണം എത്ര? 24
ഇപ്പോഴത്തെ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ആരാണ്? 25
ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയങ്കരനായ മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചത് ആരാണ്? 1
രവീന്ദ്രനാഥ ടാഗോർ 2
കണ്ണൂർ 3
ശ്രീനിവാസ രാമാനുജൻ 4
എ.കെ.ഗോപാലൻ [എകെജി] 5
അർജന്റീന 6
500 7
2570 8
നേപ്പാൾ 9
ലൈഫ് മിഷൻ 10
52 ആഴ്ചകൾ 11
ജപ്പാൻ 12
സി 13
ഡോ.എ.പി.ജെ.അബ്ദുൾകലാം 14
ജൂലായ് 5 - 15
വയനാട് 16
ഇ.എം.എസ് നമ്പൂതിരിപ്പാട് 17
ഗംഗാ ഡോൾഫിൻ 18
തിരുവനന്തപുരം 19
ശുക്രൻ 20
ഡോ.ബി.ആർ.അംബേദ്‌കർ 21
അസർബൈജാൻ 22
റോബർട്ട് ബ്രിസ്റ്റോ 23
20 24
ബിശ്വനാഥ് സിൻഹ 25
വാൾട്ട് ഡിസ്‌നി
