Social Science Quiz Questions and Answers - 02

RELATED POSTS

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ എൽ.പി തലത്തിൽ നടന്ന സോഷ്യൽ സയന്‍സ് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും കൂടാതെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ് പരമ്പരയുടെ രണ്ടാം ഭാഗം
21
ചില പ്രത്യേക കാലങ്ങളിൽ ദൂരദേശത്ത് നിന്നും പറന്നെത്തുന്ന പക്ഷികളെ പൊതുവായി വിളിക്കുന്ന പേര്?
ANS:- ദേശാടനപക്ഷികൾ
22
ഭൂമിയും സൂര്യനും ചന്ദ്രനും ഒരേ നേർരേഖയിൽ വരുന്ന ദിവസമാണ് അമാവാസി. ഇവയിൽ ഏതായിരിക്കും അമാവാസി ദിനത്തിൽ മധ്യത്തിൽ വരുന്നത്?
ANS:- ചന്ദ്രൻ
23
ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ANS:- ഡോ. നോർമാൻ ബോർലോഗ്
24
കത്താൻ സഹായിക്കുന്ന വാതകം ഏതാണ്?
ANS:- ഓക്‌സിജൻ
25
ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
ANS:- ത്വക്ക്
26
പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥം ഏതാണ്?
ANS:- നിക്കോട്ടിൻ
27
മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം എത്രയാണ്?
ANS:- നാല്
28
'ഒരു കുരുവിയുടെ പതനം' എന്ന കൃതിയുടെ രചയിതാവ് ആരാണ്?
ANS:- ഡോ. സലിം അലി
29
ഒരില മാത്രമുള്ള സസ്യം ഏത്?
ANS:- ചേന
30
മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീരത്തിലെ അവയവം?
ANS:- കരൾ
31
പ്രസവിക്കുന്ന പാമ്പ് ഏതാണ്?
ANS:- അണലി
32
വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവികളെ വിളിക്കുന്ന പേര്?
ANS:- ഉഭയജീവികൾ
33
ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി ഏതാണ്?
ANS:- ആമ
34
മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം?
ANS:- 206
35
ഹൃദ്യയമിടിപ്പ് അളക്കുന്ന ഉപകരണം?
ANS:- സ്തെതസ്കോപ്പ്
36
മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ലോഹം ഏതാണ്?
ANS:- ചെമ്പ്
37
മുൻപോട്ടും പിൻപോട്ടും പറക്കാൻ കഴിവുള്ള പക്ഷി?
ANS:- ഹമ്മിങ് ബേർഡ്
38
സസ്യങ്ങൾ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വാതകം?
ANS:- കാർബൺ ഡൈ ഓക്‌സൈഡ്
39
നിവർന്ന് നിൽക്കാൻ കഴിവുള്ള പക്ഷി ഏതാണ്?
ANS:- പെൻ‌ഗ്വിൻ
40
ലോക പരിസ്ഥിതി ദിനം എന്നാണ്?
ANS:- ജൂൺ 5

Sasthrolsavam

Social Science Quiz



Post A Comment:

0 comments: