ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കടങ്കഥ - ഈ തെറ്റിന് ശിക്ഷയില്ല

Mashhari
0
# അമ്മ കറുമ്പി, മോളു വെളുമ്പി
മോളുടെ മോളൊരു സുന്ദരിക്കുട്ടി
ഉത്തരം :- വെള്ളില

# തൊട്ടാലുറങ്ങും
തൊട്ടുവിളിച്ചാലുണരില്ല
ഉത്തരം :- തൊട്ടാവാടി

# വെള്ളം വീണാൻ നനയില്ല
മഴ പെയ്താലും നനയില്ല
തൊട്ടാലൊന്നു ചൊറിഞ്ഞാലും
കറിവെച്ചാൽ ചൊറിയില്ല
ഉത്തരം :- ചേമ്പില

# വഴിയിൽ കഴിഞ്ഞവൻ ചന്തയ്‌ക്ക് പോയി.
ഉത്തരം :- ചീര

# മണ്ണിന്നടിയിൽ പൊൻകഷണം
കണ്ണഞ്ചിക്കും പൊൻകഷണം
മാലേം കമ്മലും ഉണ്ടാക്കാൻ
കൊള്ളുകയില്ലീ പൊൻകഷണം
ഉത്തരം :- മഞ്ഞൾ

# അച്ഛനൊരു പട്ടു തന്നു
മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
ഉത്തരം :- താമരയില

# വരുമ്പോൾ ഒരു കുന്തം
പോകുമ്പോൾ നൂറു കുന്തം
ഉത്തരം :- തെങ്ങോല

# തൊട്ടാൽ വീഴും തോപ്പിലെ മൂപ്പൻ.
ഉത്തരം :- തൊട്ടാവാടി

# കാറ്റുവരുമ്പോൾ ചാഞ്ചാടും
കലപില കൂട്ടി ചാഞ്ചാടും
ചോടെ വന്നാൽ തണലേകും
ഞാനാരെന്നു പറഞ്ഞാട്ടെ?
ഉത്തരം :- അരയാൽ

# ഏതു കറിക്കും രുചിയേകാൻ
കൂട്ടുവിളിക്കാറുണ്ടെന്നെ,
കറികൾ വെന്തുകഴിഞ്ഞാലോ
പിന്നീടാർക്കും വേണ്ടെന്നേ
ഉത്തരം :- കറിവേപ്പില
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !