ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..(ഒരു തൈ നടാം.........3)
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.(2)
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..(2)
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (ഒരു തൈ നടാം.........)
ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..(2)
ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ.... (2)
ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ
നിറഞ്ഞകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ
ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..(2)