ഒരക്കസംഖ്യ മുതൽ നാലക്കസംഖ്യ വരെ, കുട്ടികൾ നേടിയശേഷികളും ധാരണകളും അഞ്ചക്കസംഖ്യയുമായി ബന്ധപ്പെടുത്തിയാണ് പാഠഭാഗം അവതരിപ്പിക്കുന്നത്.
അഞ്ചക്കസംഖ്യകളെ വായിക്കാനും അക്കത്തിലും അക്ഷരത്തിലും എഴുതാനും സന്ദർഭാനുസരണം വ്യാഖ്യാനിക്കാനും, സ്ഥാനവിലക്കനുസരിച്ച് പിരിച്ചെഴുതാനും സംഖ്യകളുടെ പരസ്പര ബന്ധം കണ്ടെത്താനും ആരോഹണ അവരോഹണക്രമത്തിൽ എഴുതാനും ഉള്ള സന്ദർഭങ്ങൾ ഈ പാഠഭാഗത്തുണ്ട്. അഞ്ചക്കസംഖ്യകളുമായി ബന്ധപ്പെട്ട പ്രായോഗികപ്രശ്നങ്ങൾ, പാറ്റേണുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഖ്യാബന്ധങ്ങൾ കണ്ടെത്തി നിഗമനങ്ങൾ രൂപീകരിക്കാനും, എണ്ണൽ വിദ്യകൾ സ്വായത്തമാക്കാനും, സംഖ്യാസൗന്ദര്യം ആസ്വദിക്കാനുമുള്ള പ്രവർത്തനങ്ങളും നൽകിയിട്ടുണ്ട്.
- പതിനായിരം | Ten Thousand
- പതിനായിരത്തിലെത്ര? | How many??
- ജനകീയം | Bus math
- മത്സരം | Foot ball
- പതിനായിരം ചേരുമ്പോൾ | Ten thousands together
- സ്വയം തൊഴിൽ | Self employment
- കൂട്ടിയും കുറച്ചും | Adding and Subtracting
- ഗണിതശാസ്‌ത്രം | Talent Search
- നെൽകൃഷി | Paddy fields
- ചെയ്തുനോക്കാം | Let's do !
- മന്ത്രികചതുരം | Magic square
- പിരിച്ചെഴുതാം | Splitting up
- പാറ്റേൺ പൂർത്തിയാക്കുക | Complete the patterns
- കൂട്ടിനോക്കാം | Let's add !
- പത്രവാർത്ത | News paper
- നാല്പത്തിനായിരത്തിൽ എത്താമോ? | To the top!
- എത്ര അഞ്ചക്കങ്ങൾ | Five digit numbers