Up Above The Sky (STD 4 EVS Unit 6)

RELATED POSTS

ആകാശക്കാഴ്ചകൾ എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൗതുകരമായ ചില ആകാശക്കാഴ്ചകളെക്കുറിച്ചും പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുമാണ് ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നത്. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയെക്കുറിച്ചും ഭൂമി, ചന്ദ്രൻ എന്നിവയുടെ ഭ്രമണം, പരിക്രമണം എന്നിവ മൂലമുണ്ടാവുന്ന പൗർണമി, അമാവാസി, ചന്ദന്റെ വ്യദ്ധി തുടങ്ങിയവയെക്കുറിച്ചുമാണ് ഇവിടെ ചർച്ചചെയ്യുന്നത്. മനുഷ്യന്റെ ചന്ദ്രയാത്രയും ഇന്ത്യയുടെ അഭിമാനമായ 'ചാന്ദ്രയാൻ' ദൗത്യവും കൂടി പ്രതിപാദിച്ചിരിക്കുന്നു.
കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, അവകൊണ്ട് മനുഷ്യരാശിക്കുള്ള പ്രയോജനം എന്നിവയുടെ സാമാന്യചർച്ചയും ഈ യൂണിറ്റിൽ ഉൾപെടുത്തിയിരിക്കുന്നു. നിരീക്ഷിക്കണം, അപഗ്രഥിച്ചു നിഗമനത്തിലെത്തൽ, പ്രവചിക്കൽ, പരീക്ഷണങ്ങളിൽ ഏർപ്പെടൽ എന്നീ പ്രകിയാശേഷികളുടെ വികസനവും ലക്ഷ്യമിടുന്നു. ആകാശവിസ്മയങ്ങളെ സംബന്ധിച്ച് നിലവിലുള്ള തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും മാറ്റി ശാസ്ത്രീയമായ മനോഭാവം രൂപപ്പെടുത്തുന്നതിനും ഈ യൂണിറ്റിലൂടെ കഴിയണം.
മനുഷ്യന്റെ നിരന്തര അന്വേഷണങ്ങളുടെ ഫലമായാണ് പ്രക്യതിയിലെ വിസ്മയങ്ങളും അവയ്ക്ക് പിന്നിലെ ശാസ്ത്രവും നമുക്ക് മുന്നിൽ അനാവൃത്തമാകുന്നത്. ഈ മേഖലയിലെ തുടരന്വേഷണങ്ങളിലേക്ക് കുട്ടിയെ നയിക്കാനും പ്രചോദിപ്പിക്കാനും ഈ യൂണിറ്റിന്റെ വിനിമയത്തിലൂടെ സാധിക്കണം.

EVS4 U6



Post A Comment:

0 comments: