മഴ കൂട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവമാണ്. മഴയുമായി ബന്ധ പ്പെട്ട ഓർമകൾ, അനുഭവങ്ങൾ എന്നിവ പറയാനും കേൾക്കാനും കുട്ടികൾക്ക് ഇഷ്ടമാണ്. മഴക്കാലത്ത് ചുറ്റുപാടുമുണ്ടാകുന്ന മാറ്റങ്ങൾ, ജലത്തിന്റെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ആശയ രൂപീക രണത്തിനാണ് ഈ യൂണിറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മഴ പ്രമേയമായിവരുന്ന പാട്ടുകൾ പാടാനും കഥകൾ കേൾക്കാനും ചിത്ര കഥകൾ വായിക്കാനും ഈ യൂണിറ്റിൽ അവസരമുണ്ട്.
ഒന്നാം ക്ലാസ്സിലെ മലയാളം രണ്ടാം യൂണിറ്റായ മഴമേളം എന്ന പാഠഭാഗത്തോട് അനുബന്ധിച്ച കാര്യങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു.