ഒന്നാം ക്ലാസിലെ മലയാളം രണ്ടാം പാഠത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന കുട്ടിക്കവിത
മഴക്കളി
കാറ്റും കൊണ്ടൊരു ദേശത്ത്
പെരുമഴ പെയ്തൊരു നേരത്ത്
കുടയില്ലാതെ മുറ്റത്ത്
കുട്ടനിറങ്ങി കളിയാടാൻ!
കുട്ടനു പുറകേ ചൂരലുമായ്
അമ്മയിറങ്ങി കോപിച്ച്
മഴയുടെ ഉത്സവമേളത്തിൽ
കുട്ടനു കിട്ടി അടി നാല്!