- വീടിനലങ്കാരം വൃത്തി.
- വീട്ടിലുണ്ടെങ്കിൽ വിരുന്നു ചോറും കിട്ടും.
- വീട്ടിനേക്കാൾ വലിയ പടിപ്പുര നന്നല്ല.
- വീട്ടിനുതകാത്തവൻ നാട്ടിന് ഉതകുമോ?
- വീടുപൊളിച്ചു പടിപ്പുര നന്നാക്കുകയോ?
- വീട്ടിൽ വെണ്ണ വച്ച് അയലത്തു നെയ്യിരക്കുക.
- പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴവെട്ടുക.
- പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാൽ വെട്ടണം.
വീട് നല്ല വീട് (പഴഞ്ചൊല്ലുകൾ :- വീട് )
July 26, 2019
0
Tags: