ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

മഴയുടെ ചങ്ങാതിമാർ

Mashhari
0
മഴക്കാലത്ത് പുതിയ ചെടികളും പുല്ലുകളും കൂണുകളും മുളച്ചുവരും. പുഴുക്കൾ, ഷഡ്പദങ്ങൾ, തുമ്പികൾ, തവളകൾ..... മഴക്ക് അങ്ങനെ എത്രയെത്ര ചങ്ങാതിമാർ.

തവള
മഴക്കാല സന്ധ്യകളിൽ പേക്രോം പേക്രോം എന്ന ശബ്ദം കൂട്ടമായി കേൾക്കാറുണ്ടല്ലോ!  നാട്ടിൻപുറങ്ങളിൽ ഉള്ള കുട്ടികൾക്കാവും ഈ ശബ്ദം കേൾക്കാൻ കൂടുതൽ അവസരം ലഭിച്ചിരിക്കുകയാണ്. മഴക്കാലത്ത് ഈ ശബ്ദം കൂടുതലായി കേൾക്കാൻ ഒരു കാരണമുണ്ട്, മഴക്കാലം തന്നെയാണ് തവളയുടെ പ്രജനനകാലം. ആൺ തവളകൾ പെൺ തവളകളെ ആകർഷിക്കാൻ നടത്തുന്ന പാട്ടുകച്ചേരി ആണ് ഈ ശബ്ദം. തവള മുട്ടയിടുന്നത് പാടങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ ആണ്.

പൂമ്പാറ്റകൾ
മഴ കഴിഞ്ഞാണ് ശലഭങ്ങളുടെ പ്രജനനകാലം. എന്നാൽ മഴയൊഴിഞ്ഞു നിൽക്കുന്ന ഇടവേളകളിൽ മുറ്റത്തും തൊടിയിലും ഉള്ള പൂക്കളിൽ എത്തുന്ന പൂമ്പാറ്റ ചങ്ങാതിമാരാണ് വാഴാന, നീലക്കടുവ, വെള്ളിലത്തോഴി, പുൽച്ചാത്തൻ തുടങ്ങിയവ.

തുമ്പികൾ
മഴയത്ത് തുമ്പിയും ചങ്ങാതിമാരും കൂട്ടമായി എത്തും, ആർത്തു രസിക്കാൻ.  ഈ തുമ്പികൾ മുട്ടയിടുന്നത് മഴക്കാലത്ത് നിറയുന്ന വെള്ളത്തിലാണ്. ചില മഴക്കാലത്തുമ്പികളുടെ  പേരുകൾ അറിയാം... വയൽത്തുമ്പി, വ്യാളിത്തുമ്പി, സിന്ദൂരത്തുമ്പി, കാറ്റാടിത്തുമ്പി, പുൽമാണിക്യൻ.

കിളികൾ
ആറ്റക്കുരുവിയും ഓലഞ്ഞാലിയും കാക്കത്തമ്പുരാട്ടിയും പോലുള്ള കിളികൾ മഴയ്ക്ക് മുമ്പ് തന്നെ കൂടുണ്ടാക്കാൻ തുടങ്ങും. മഴയത്ത് കിളികൾക്ക് ഇഷ്ടംപോലെ പ്രാണികളും പുഴുക്കളും കിട്ടും. നീർപക്ഷികളായ കായലാറ്റ, കുളക്കോഴി, നീലക്കോഴി, മുങ്ങാം കോഴി തുടങ്ങിയവയേയും മഴക്കാലത്ത് കൂടുതലായി കാണാവുന്നതാണ്.

ചെടികൾ
മഴക്കാലം പൂക്കാലമായ ചില പൂമരങ്ങളും ചെടികളും ഉണ്ട്. നീർക്കടമ്പ്, കാട്ടുചെമ്പകം, ചേരുമരം, പാടത്താളി, കൊടുവേലി തുടങ്ങിയവ ഉദാഹരണങ്ങളാണ്.

കൂണുകൾ
മഴയെത്തുന്നതോടെ മണ്ണിനടിയിൽ നിന്ന് കുടപിടിച്ച് എത്തിനോക്കുന്നവരാണ് കൂണുകൾ. ജീർണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് വളരുന്ന ഹരിതകമില്ലാത്ത സസ്യങ്ങളാണ് കൂണുകൾ. മണ്ണിൽ കിടക്കുന്ന കൂണിന്റെ രേണുക്കൾ വെള്ളം കിട്ടുന്നതോടെ വലുതായി പുതിയ കൂണുകളായി മാറും. കൂണുകൾ ചിലവ ഭക്ഷ്യവും മറ്റുള്ളവ ഭയങ്കര വിഷം കൂടിയവയുമാണ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !