മഴച്ചൊല്ലുകൾ

Mash
0
1.മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും
2.മഴ നനയാതെ പുഴയില്‍ ചാടി
3.മഴ നിന്നാലും മരം പെയ്യും
4.മഴ പെയ്താല്‍ പുഴയറിയും
5.മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?
6.മഴയുമില്ല വിളയുമില്ല
7.മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?
8.മവയൊന്നു പെയ്താല്‍ മരമേഴുപെയ്യും
9.മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?
10.മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ? 11.മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല
12.തിരുവാതിര ഞാറ്റില്‍ അമൃതമഴ
13.തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും
14.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും
15.മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും
16. കർക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു
17. കർക്കടകത്തില് പത്തില കഴിക്കണം
18. കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
19. കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
20. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
21. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള
22. തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
23. മകീരത്തിൽ മതിമറന്ന് പെയ്യണം.
24. മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല.
25. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി.
26. വെയിലും മഴയും കുറുക്കന്റെ കല്ല്യാണം.
27. ചിങ്ങത്തിലെ മഴ ചിണുങ്ങിച്ചിണുങ്ങി.
28. മകരത്തിൽ മഴ പെയ്താൽ മണ്ണിനു വാതം.
29. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്.
30. ഇടവത്തിൽ മഴ ഇടവഴി നീളെ.
31. പെരു മഴ പെയ്താൽ കുളിരില്ല.
32. ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല.
33. അന്തിക്ക് വന്ന മഴയും വിരുന്നും അന്നു പോകില്ല.
34. അട മഴ വിട്ടാലും ചെടി മഴ വിടില്ല.
35. അത്തം കറുത്താൽ ഓണം വെളുക്കും.
36. കർക്കിടകത്തിൽ പത്തു വെയിൽ.
37. മഴവെള്ളപ്പാച്ചിലിൽ മുറം കൊണ്ട് തടുക്കാമോ?
38. തിരുവാതിരയിൽ തിരു തകൃതി.
39. ആയിരം വെയിലാവാം, അര മഴ വയ്യ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !