മധുരം - Class 4 മലയാളം യൂണിറ്റ് 5

RELATED POSTS

സർവജീവജാലങ്ങൾക്കും ഭക്ഷണം കൂടിയ തീരു. ജീവൻ നിലനിർത്തുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിനു വലിയ സ്ഥാനമുണ്ട്. നാവിലൂറുന്ന രുചികളിലൂടെയാണ് നാം ഈ ലോകത്തെ ആദ്യം അറിയുന്നത്. എരിവും പുളിയും മധുരവും പല സാഹചര്യങ്ങളിലെ രുചിയനുഭവങ്ങളായി പിന്നീട് നമ്മളിലെത്തുന്നു. പ്രിയമേറിയതു തിരഞ്ഞെടുക്കാനുള്ള പരിശീലനം ഈ തുചികളിൽ നിന്നാണ് ആരംഭിക്കുന്നതെന്നു പറയാം. കാലം മാറിയപ്പോൾ രൂചികൾ മാറി, ഭക്ഷണശീലം മാറി. അറിഞ്ഞുണ്ടിരുന്ന പഴയ തലമുറയെ പുതുതലമുറ മറന്നു തുടങ്ങി.

ആഹാരത്തിലെ വിഭവവൈവിധ്യത്തെയും തുചിപ്പെരു മയെയും കാർഷിക സംസ്കൃതിയെയും നാടൻ ഭക്ഷണ പാരമ്പര്യത്തെയും പരിചയപ്പെടുത്തുന്നതാണ് മധുരം എന്ന ഈ യൂണിറ്റ്.

കുഞ്ചൻ നമ്പ്യാരുടെ രുക്മിണീസ്വയംവരം തൂലിൽ സദ്യവട്ടം വിവരിക്കുന്ന 'ഊണിന്റെ മേള'വും കുഞ്ഞുണ്ണി മാഷ് രചിച്ച ചക്കയുടെയും മാങ്ങയുടെയും വിഭവ വൈവിധ്യം പ്രതിപാദിക്കുന്ന 'താളും തകരയും' എന്ന ലേഖനവുമാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ, വരരുചിയുടെ കഥ യൂണിറ്റിന്റെ പ്രവശകമായി നൽകിയിട്ടുണ്ട്. കെങ്കേമമായ ഒരു സദ്യയുടെ ദൃക്സാക്ഷി വിവരണമാണ് കുഞ്ചൻ നമ്പ്യാരുടെ ഊണിന്റെ മേളം എന്ന പാഠഭാഗം, ആളുനിരന്ന ഊട്ടുപുരയിലെ രുചിഭേദങ്ങളും. വാസനാവിശേഷങ്ങളും ശബ്ദകോലാഹലങ്ങളും സരസനായ നമ്പ്യാരുടെ ഊണിന്റെ മേളത്തിൽ ആസ്വദിക്കാം. കൊതിയൂറുന്ന വിഭവങ്ങളുടെ ഘാഷയാത്രയാണ് ഈ പാഠഭാഗം.

മലയാളിയുടെ ആഹാരശീലങ്ങളിൽ ഒഴിവാക്കാനാവാത്ത രൂപികളായ ചക്കയും മാങ്ങയുമാണ് കുഞ്ഞുണ്ണിയുടെ താളും തകരയും എന്ന ലേഖനത്തിലെ പ്രമേയം. ഈ രണ്ടു ഫലവർഗ്ഗങ്ങളും കേരളീയ ഭക്ഷണത്തിൽ എണ്ണിയാലൊടുങ്ങാത്ത രുചിഭാവത്തോടെ കടന്നുവരുന്നു. മലയാളിയുടെ പഴയകാല ആഹാരശീലങ്ങളിലേയ്ക്കും രീതികളിലേക്കും കൂടി ഈ പാഠഭാഗം വെളിച്ചം വീശുന്നുണ്ട്.
 1. പ്രവേശകം :- ഐതിഹ്യമാലയിലെ കഥ [പഞ്ചമി എങ്ങനെയായിരിക്കാം വാക്കു പാലിച്ചിരിക്കുക ]

ഊണിന്റെ മേളം
 1. കവിതയുടെ ആശയം
 2. പുതിയ പദങ്ങൾ, സമാന പദങ്ങൾ
 3. പിരിച്ചെഴുതാം, ചേർത്തെഴുതാം
 4. പറയാം എഴുതാം
 5. കണ്ടെത്താം എഴുതാം
 6. ചർച്ച ചെയ്യാം
 7. കണ്ടെത്താം വിശദമാക്കാം
 8. പട്ടികപ്പെടുത്താം
 9. രുചി കുറിക്കാം
 10. ചൊല്ലാം രസിക്കാം
 11. ശേഖരിക്കാം :- ഭക്ഷണ കടങ്കഥകൾ, ഭക്ഷണ ശൈലികൾ, ഭക്ഷണ പഴഞ്ചൊല്ലുകൾ 
 12. കുഞ്ചൻ നമ്പ്യാർ 


താളും തകരയും 
 1. പുതിയ പദങ്ങൾ 
 2. പണ്ടുകാലത്തെ വീട്ടുപകരണങ്ങൾ 
 3. ശീലങ്ങൾ അന്വേഷിച്ചറിയാം 
 4. പിരിച്ചെഴുതാം 
 5. പാചകക്കുറിപ്പ് തയ്യാറാക്കാം 
 6. സദ്യവട്ടത്തിന് ആവശ്യമുള്ള വിഭവങ്ങൾ 
WORK SHEET

MAL 4 Unit 5Post A Comment:

0 comments: