ഊണിന്റെ മേളം - ആശയം

Mashhari
0

വിഭവസമൃദ്ധമായ സദ്യയിലേയ്ക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുന്ന കവിതയാണ് ഊണിന്റെ മേളം. വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും വിളമ്പി സദ്യ തയാറാവുകയാണ്. ചോറിലേയ്ക്ക് നെയ്യ് തൂവി. ശർക്കരവരട്ടിയും പർപ്പടകവും വിളമ്പി ഊണൊരുങ്ങി. പത്തിരുനൂറ് ചെറിയ പപ്പടവും ആനയുടെ കാൽപാദത്തിനോളം വലുപ്പമുള്ള പപ്പടവും. തേനും നല്ല പഞ്ചസാര പൊടിയും വിളമ്പി. ചേനക്കറിയോടൊപ്പം പച്ചടികളും കിച്ചടികളും പാനകവും വിളമ്പി. പിന്നീട് നാരങ്ങാക്കറി, മാങ്ങാപ്പച്ചടി, ഇഞ്ചിപ്പച്ചടി, ചേന വറുത്തത്, പയർ വറുത്തത്, ചക്ക പ്രഥമൻ, അടപ്രഥമൻ എന്നിവയൊക്കെ വിളമ്പി. ഇങ്ങനെ വിളമ്പിയ വിഭവങ്ങളെ കുറിച്ചുപറയാൻ നേരം പോരാ. പാലും തൈരും മോരും പലവക വിഭവങ്ങൾ ഇലയിൽ നിറഞ്ഞു ആകെ ബഹളമായി. ഒരിടത്തുനിന്നും പപ്പടം കൊണ്ടുവാ എന്നുവിളിക്കുമ്പോൾ മറ്റൊരു ഭാഗത്തു നിന്നും പഴം കൊണ്ടുവരാൻ പറയുന്നു. ചക്കപ്രഥമൻ, ശർക്കരയുണ്ട, പച്ചടി, കിച്ചടി, പഞ്ചസാരപ്പൊടി തുടങ്ങി പലതരം കറികൾ ആളുകൾ പലഭാഗത്തുനിന്നും വിളിച്ചുപറയുന്നു. മധുരക്കറിയും യും പോരാ പോരാ വീണ്ടും കൊണ്ടുവാ എന്ന ആളുകൾ വിളിച്ചുപറഞ്ഞു വരുത്തി കഴിക്കുന്നു.
മധുരം [ഊണിന്റെ മേളം, താളും തകരയും] മുഴുവൻ പോസ്റ്റുകളുടെ ലിസ്റ്റ് കാണാം

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !