Social Science Quiz Questions and Answers - 07

Mash
0
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ എൽ.പി തലത്തിൽ നടന്ന സോഷ്യൽ സയന്‍സ് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും കൂടാതെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ് പരമ്പരയുടെ ആറാം ഭാഗം
(getButton) #text=(Social Science Quiz Questions and Answers - 01) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 02) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 03) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 04) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 05) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 06) #icon=(link) #color=(#2339bd)
121
ലോകത്തിലെ ഏറ്റവും വലിയ പൂവിൻറെ പേരെന്താണ്?
ANS:- റഫ്ളീഷ്യ
122
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം എവിടെയായിരുന്നു?
ANS:- ചമ്പാരൻ
123
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
ANS:- വേമ്പനാട്ട് കായൽ
124
നമ്മുടെ രാജ്യത്ത് കാണുന്ന ഏറ്റവും ചെറിയ ചിത്രശലഭം ഏതാണ്?
ANS:- രത്ന നീലി [Grass Jewel]
125
ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ANS:- ഡോ.ബി.ആർ.അംബേദ്‌കർ
126
ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാ വിന്യാസമാണ് ............
ANS:- ജാലികാ സിരാവിന്യാസം [Reticulate Venation]
127
കേരളഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
ANS:- കെ.കേളപ്പൻ
128
പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ഏതാണ്?
ANS:- മുള [Bamboo]
129
1907-ൽ സാധുജന പരിപാലനയോഗം ആരംഭിച്ച കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു?
ANS:- അയ്യങ്കാളി
130
കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?
ANS:- മഞ്ചേശ്വരം പുഴ
131
അഷ്ടാംഗമാർഗ്ഗങ്ങൾ അനുശാസിക്കുന്ന മതം ഏതാണ്?
ANS:- ബുദ്ധമതം
132
വയനാട് ജില്ലയുടെ ആസ്ഥാനം എവിടെയാണ്?
ANS:- കൽപ്പറ്റ
133
കേരളത്തിലെ ആദ്യ പക്ഷിസങ്കേതം ഏതാണ്?
ANS:- തട്ടേക്കാട് [1983 ആഗസ്റ്റ്]
134
ഇന്ത്യയ്ക്കുവേണ്ടി അത്‌ലറ്റിക്ക് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?
ANS:- നീരജ് ചോപ്ര [ജാവലിൻ ത്രോ]
135
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആരാണ്?
ANS:- ശ്രീനാരായണ ഗുരു
136
നീലഗിരി മലകളിൽ കാണപ്പെടുന്ന പന്ത്രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ചെടി ഏത്?
ANS:- നീലക്കുറിഞ്ഞി
137
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ്?
ANS:- ഗോവ
138
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം ക്യാപ്റ്റൻ പദവി അലങ്കരിച്ച വനിത?
ANS:- ക്യാപ്റ്റൻ ലക്ഷ്മി
139
ബസുമതി ഏത് വിളയുടെ ഇനമാണ്?
ANS:- അരി
140
നമ്മുടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന വടക്ക്-കിഴക്കൻ മൺസൂൺ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ANS:- തുലാവർഷം
141
പന്നിയൂർ-1 ഏത് വിളയുടെ അറിയപ്പെടുന്ന പേരാണ്?
ANS:- കുരുമുളക്
142
ഗ്രഹണ സമയത്ത് വെറും കണ്ണുകൊണ്ട് സൂര്യനെ നോക്കിയാൽ അപകടം വരാൻ കാരണമായ രശ്മി ഏത്?
ANS:- അൾട്രാ വയലറ്റ് രശ്മി
143
ക്വിറ്റ് ഇൻഡ്യാ ദിനമായി ആചരിക്കുന്നത് ഏത് തിയതിയാണ്?
ANS:- ആഗസ്റ്റ് 09
144
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ഏത്?
ANS:- കരിമീൻ
145
സ്വരാജ്യം എൻറെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും - ഇത് ആരുടെ വാക്കുകളാണ്?
ANS:- ബാലഗംഗാധര തിലകൻ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !