
1
'എനിക്കൊരു സ്വപ്‌നമുണ്ട്....' അമ്പതുവർഷം മുൻപ് ഒരാൾ അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ ആവർത്തിച്ചു പറഞ്ഞ വാക്യമാണ്. ആരായിരുന്നു അദ്ദേഹം? ANS:-മാർട്ടിൻ ലൂഥർ കിംഗ്
2
'ഗുൽമഖായി' ആരുമായി ബന്ധപ്പെട്ട പേരാണ്? ANS:- മലാല
3
എസ്.കെ.പൊറ്റക്കാട്ട് ഏത് ജില്ലയിലാണ് ജനിച്ചത്? ANS:- കോഴിക്കോട്
4
ഒ.എൻ.വി പത്രാധിപരായ ബാല പ്രസിദ്ധീകരണം ? ANS:- തത്തമ്മ
5
ഫിഡറൽ കാസ്‌ട്രോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു? ANS:- ക്യൂബ
6
വാൽനക്ഷത്രങ്ങളെക്കുറിച്ചു നിങ്ങൾ വായിച്ചിട്ടുണ്ടല്ലോ. വാൽനക്ഷത്രങ്ങൾ യഥാർത്ഥത്തിൽ നക്ഷത്രങ്ങളാണോ? ANS:- അല്ല
7
സെപ്റ്റംബർ 8 ഏത് ദിനമായാണ് ലോകത്ത് ആചരിക്കുന്നത്? ANS:- അന്താരാഷ്ട്ര സാക്ഷരതാദിനം
8
ഏത് വർഷമാണ് ഇന്ത്യയിൽ തീവണ്ടിയാത്ര ആരംഭിച്ചത്? ANS:- 1853
9
പത്ത് രൂപ ചില്ലറയാക്കിയാൽ എത്ര 50 പൈസ നാണയങ്ങൾ ലഭിക്കും? ANS:- 20
10
ശ്രീനാരായണ ഗുരു നടത്തിയ ഏത് പ്രതിഷ്ടയാണ് പ്രസിദ്ധമായത്? ANS:- അരുവിപ്പുറം
11
ശരിയായ പദം ഏത്? [ യാദൃച്ഛികം, യാദൃശ്ചികം, യദൃച്ഛികം] ANS:- യാദൃച്ഛികം,
12
താഴെ പറയുന്നവയിൽ ചിത്രകലയുമായി ബന്ധമുള്ള വ്യക്തി ആരാണ്? [പെരുമ്പടവം ശ്രീധരൻ, എ.രാമചന്ദ്രൻ, കെ.എൻ.പണിക്കർ, ആഷാമേനോൻ ] ANS:- എ.രാമചന്ദ്രൻ
13
ഭൂമിയുടെ എത്ര ഭാഗമാണ് കര? ANS:- കാൽ ഭാഗം
14
നമ്മുടെ ദേശീയ ചിഹ്നമായ അശോകചക്രം എവിടെ നിന്നാണ് എടുത്തത്? ANS:- സാരാനാഥ്
15
ശരിയായ പദം ഏത്? [ തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ്] ANS:- തിരഞ്ഞെടുപ്പ്
16
ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിൽ ആയിരിക്കുമ്പോൾ ഭൂമി സൂര്യപ്രകാശത്തെ ചന്ദ്രനിൽ നിന്ന് മറയ്‌ക്കുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുകയും ചെയ്യും. ഇതിനെ നാം ................... എന്ന് വിളിക്കുന്നു. ANS:- ചന്ദ്രഗ്രഹണം
17
ചെറുകാടിന്റെ ആത്മകഥ ഏതാണ്? ANS:- ജീവിതപ്പാത
18
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം? ANS:- പാലക്കാട്
19
സുന്ദരവിഡ്‌ഢി എന്നർത്ഥം വരുന്ന ഒരു പദം (ശൈലി) മലയാളത്തിലുണ്ട്. ഏതാണത്? ANS:-അഴകിയ രാവണൻ
20
'ഈഡിസ് ഈജിപ്‍തി' എന്ന കൊതുകുകൾ പരത്തുന്ന ഈ രോഗം ആഫ്രിക്കയിൽ ഉത്ഭവിച്ചതാണെന്ന് കരുതുന്നു. ഏതാണ് ഈ രോഗം? ANS:- ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി