2011-മുതൽ ഈ വർഷം വരെ ചോദിച്ചീട്ടുള്ള മുൻവർഷ ചോദ്യങ്ങൾ കാണാം പഠിക്കാം..പല വർഷങ്ങളിലും മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. ആവർത്തനം ഒഴിവാക്കിയിരിക്കുന്നു.
41
പട്ടിയും പൂച്ചയുമായി ആകെ 10 വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു. അവയ്‌ക്ക് ആകെ 56 ബിസ്കറ്റുകൾ കൊടുത്തു. പൂച്ചയ്‌ക്ക് 5 വീതവും പട്ടിയ്ക്ക് 6 വീതവുമാണ് കൊടുത്തെങ്കിൽ എത്ര പട്ടികൾ ഉണ്ടായിരുന്നു? ANS:- 6
42
''തഞ്ചാവൂർവാട്ടം' എന്ന രോഗം ഏതിനെ ബാധിക്കുന്ന രോഗമാണ്? ANS:- തെങ്ങു
43
വിട്ടുപോയ അക്കം ഏത്? [16, 24, 32, ....., 48, 56]ANS:- 40
44
ഇരട്ടക്കുളമ്പുള്ള മൃഗമാണ് ................ ANS:- പശു
45
'നാളത്തെ പ്രഭാതത്തിൽ പാഴ്ച്ചെളിക്കുണ്ടിൽ നിന്നും ഭാരതമുയരട്ടെ സ്വാതന്ത്ര്യ വിഹായസ്സിൽ
പൗരുഷം തിങ്ങും യുവഭാരത സന്താനങ്ങൾ
ഗൗരവമറിഞ്ഞുണർന്നീടട്ടെ കർത്തവ്യത്തിൽ"
മലയാളത്തിലെ പ്രശസ്തമായ കവിതയിൽ നിന്നാണ് ഈ വരികൾ. കവി ആരാണെന്നറിയാമോ?
ANS:-പുതുശ്ശേരി രാമചന്ദ്രൻ
46
ഇന്ത്യയിലെ 29-ആമത് സംസ്ഥാനമായി തെലങ്കാന നിലവിൽവന്നു. അതോടെ ഐക്യ ആന്ധ്രാപ്രദേശ് ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് മറഞ്ഞു. തെലങ്കാന സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രി ആരായിരുന്നു? ANS:-ചന്ദ്രശേഖര റാവു
47
1941-ൽ കാസർഗോഡ് ജില്ലയിലെ കാർഷിക സമരത്തിന്റെ ഭാഗമാണ് കയ്യൂർ സംഭവം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഈ സമരത്തെക്കുറിച്ചു ഒരാൾ എഴുതിയത് ഇങ്ങനെ 'പോലീസ് അന്ന് കയ്യൂരിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഭൂപ്രഭുക്കൾ ഒരുക്കിക്കൊടുത്ത താവളങ്ങളിൽ പോലീസും ചാരന്മാരും ഗുണ്ടകളും താമസിച്ചു. അവർ അവിടെ ഒരു ഭീകരത വളർത്തി. കർഷകസംഘവുമായി ബന്ധപ്പെട്ട പുരുഷന്മാർക്കെല്ലാം വീടുവിട്ടുപോകേണ്ട അവസ്ഥ വന്നൂ'. കയ്യൂർ കേസിൽ പ്രതിയായിരുന്നു ഇങ്ങനെ എഴുതിയയാൾ. പിന്നീട് കേരളത്തിലെ പ്രമുഖനായ ഭരണാധികാരിയായിരുന്ന ഇദ്ദേഹം ആരാണ്? ANS:- ഇ.കെ.നായനാർ
48
കേരളത്തിലെ സ്വിറ്റ്‌സർലൻഡ് എന്ന് വിശേഷിപ്പിക്കുന്ന മനോഹരമായ പ്രദേശമാണ് വാഗമൺ. പ്രസിദ്ധമായ സുഖവാസകേന്ദ്രം. തേയിലക്കാടുകൾ നിറഞ്ഞ മലമടക്കുകളും പച്ചക്കുന്നുകളും നിറഞ്ഞുനിൽക്കുന്ന ഇവിടം സഞ്ചാരികളുടെ ഹൃദയം കവരും. ഏത് ജില്ലയിലാണ് വാഗമൺ? ANS:- ഇടുക്കി
49
മലയാളികൾ ഹൃദയത്തിന്റെ അലമാരയിൽ അടുക്കിവെച്ച എഴുത്തുകാരൻ, 192-ൽ നൊബേൽ സമ്മാനം ലഭിച്ചു. 'ഏകാന്തതയുടെ നൂറു വർഷങ്ങൾ', 'കൊളറാക്കാലത്തെ പ്രണയം' എന്നീ കൃതികൾ ഇപ്പോഴും ബെസ്റ്റ് സെല്ലറുകളായി തുടരുന്നു. ലോകപ്രശസ്തനായ ഈ സാഹിത്യകാരൻ കൊളംബിയയിൽ നിന്നും കടന്നുവന്ന് ലോകസാഹിത്യത്തിന്റെ ആകാശത്തിൽ തിളങ്ങി നിന്നു. ആരാണ് ഈ എഴുത്തുകാരൻ? ANS:- ഗബ്രിയേൽ ഗർസിയ മാർക്വേസ്
50
'നിങ്കളെ കൊത്ത്യാലും ചോര്യല്ലേ, ചൊവ്വരെ?താങ്കളെ കൊത്ത്യാലും ചോര്യല്ലേ, ചൊവ്വരെ?'
എല്ലാ മനുഷ്യരും തുല്യരാണെന്ന് ഉദ്‌ഘോഷിക്കുന്ന ഈ വരികൾ ഏത് തെയ്യത്തിന്റെ തോറ്റം പാട്ടിലേതാണ്?
ANS:- പൊട്ടൻ തെയ്യം