Aksharamuttam Quiz Questions and Answers - 2024

Mash
0
ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ വർഷം സ്‌കൂൾ തലത്തിൽ നടത്തിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.

ചോദ്യങ്ങൾ വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കുക.
1
ചരിത്രത്തിൽ ആദ്യമായി അണുബോംബിന്റെ ആഘാതമേറ്റത് ഹിരോഷിമയിലാണ്. 1945 ആഗസ്റ്റ് ആറിന്. ആ അണുബോംബിന് അമേരിക്ക നൽകിയ പേര് 'ലിറ്റിൽബോയ്' എന്നാണ്. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്താണ്?
2
അടുത്തിടെ വാർത്തകളിൽ നിറഞ്ഞ നമ്മുടെ അയൽരാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഷെയ്ക്ക് ഹസീന. ഏത് രാജ്യത്തിന്റെ?
3
നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം ഏതാണ്?
4
താഴെ തന്നിരിക്കുന്ന പദങ്ങളിൽ ആന എന്നർത്ഥം വരുന്നത് ഏതാണ്? [അംബരം, ഗജം, പങ്കജം, ആഴി]
5
ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ്ണകം ഏതാണ്?
6
ലോക അഹിംസ ദിനം?
7
ക്വിറ്റ് ഇൻഡ്യാ സമരം നടന്ന വർഷം?
8
രാജ്യത്തിന് അഭിമാനമായ വിഴിഞ്ഞം തുറമുഖം ഏത് ജില്ലയിലാണ്?
9
നമ്മുടെ രാജ്യത്താദ്യമായി യുനെസ്‌കോയുടെ സാഹിത്യനഗര പദവി നേടിയ സ്ഥലം?
10
2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ ഉജ്വല പ്രകടനം കാഴ്ചവയ്ച്ച മലയാളി ഗോൾ കീപ്പർ?
11
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി?
12
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" ഏത് നവോത്ഥാന നായകന്റെ വാക്കുകളാണിത്?
13
1നും 100നും ഇടയ്ക്കുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യ ഏതാണ്?
14
ഏതൊരാൾക്കും വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും വിവര ശേഖരണത്തിനും സഹായിക്കുന്ന പ്രസിദ്ധമായ ഓൺലൈൻ വിജ്ഞാന കോശം?
15
കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല ?
16
കേരളം സംസ്ഥാനം രൂപം കൊണ്ടത് 1956 നവംബർ ഒന്നിനാണല്ലോ. 1957ൽ തെരഞ്ഞെടുപ്പ് നടന്നു. ആരായിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
17
പാരീസ് ഒളിമ്പിക്സ് സമാപിച്ചു. അടുത്ത ഒളിമ്പിക്‌സ് ഏത് നഗരത്തിലാണ് നടക്കുക?
18
ഹൃദയഭേദകമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിലാണല്ലോ നാം. ദുരന്തബാധിതരെ മാറ്റിപാർപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് കഴിയുന്ന സഹായം നമ്മുക്കും ചെയ്യാം. ഏത് ജില്ലയിലാണ് മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ ദുരന്ത ബാധിത പ്രദേശങ്ങൾ?
19
ഡെങ്കിപ്പനി പരത്തുന്ന കൊതുക്?
20
"ഉണരുവിൻ വേഗ
മുണരുവിൻ സ്വര
ഗുണമേലും ചെറു
കിളിക്കിടാങ്ങളേ
ഉണർന്നു
നുലകിതുൾക്കാ
മണമേലു
മലർമൊട്ടുകളേ..."
'പ്രഭാതനക്ഷത്രം' എന്ന ഈ കവിത രചിച്ചത് ആരാണ്?
21
ഇംഗ്ലീഷ് അക്ഷരമാലാ ക്രമം എടുത്താൽ അവസാനത്തെ സ്വരാക്ഷരം ഏതാണ്?
22
കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ ഏത് മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്?
23
വൈ-ഫൈ എന്നതിന്റെ പൂർണ്ണരൂപം?
24
ഇന്ത്യയിലെ ഓറഞ്ച നഗരം എന്നറിയപ്പെടുന്നത് നാഗ്പൂർ ആണ്. കേരളത്തിലെ ഓറഞ്ചു നഗരം എന്നറിയപ്പെടുന്നത്?
25
താഴെ തന്നിരിക്കുന്നവരിൽ സസ്യശാസ്ത്രജ്ഞ ആരാണ്? [സുഗതകുമാരി, ജാനകി അമ്മാൾ, ദാക്ഷായണി വേലായുധൻ]
ഉത്തരങ്ങൾ അറിയാൻ അടുത്ത പേജ് നോക്കുക (nextPage)
1
ഫാറ്റ് മാൻ
2
ബംഗ്ലാദേശ്
3
ചക്ക
4
ഗജം
5
ഹരിതകം
6
ഒക്ടോബർ 2
7
1942
8
തിരുവനന്തപുരം
9
കോഴിക്കോട്
10
പി.ആർ.ശ്രീജേഷ്
11
ദ്രൗപതി മുർമു
12
ശ്രീനാരായണഗുരു
13
98
14
വിക്കീപീഡിയ -
15
കാസർഗോഡ്
16
ഇ.എം.എസ് നമ്പൂതിരിപ്പാട്
17
ലോസ് ആഞ്ചലസ്‌
18
വയനാട്
19
ഈഡിസ് ഈജിപ്‌തി
20
കുമാരനാശാൻ
21
U
22
ധർമ്മടം
23
വയർലെസ് ഫിഡലിറ്റി
24
നെല്ലിയാമ്പതി
25
ജാനകി അമ്മാൾ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !