1
ഇന്ത്യയുടെ ദേശീയഗാനമായി തെരഞ്ഞെടുത്ത 'ജനഗണമന...' ഏതുഭാഷയിലാണ് രചി ക്കപ്പെട്ടത്? ANS:- ബംഗാളി
2
മഹാത്മാഗാന്ധിയുടെ അച്ഛന്റെ പേര് കരംചന്ദ് ഗാന്ധി. അമ്മയുടെയോ?' ANS:- പുതലീഭായി
3
കേരളത്തിലെ എൻ എച്ച് 66 എത്ര വരിയുള്ള പാതയായാണ് വികസിപ്പിക്കുന്നത്? ANS:- ആറുവരിപാത
4
ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ ജനിച്ച മഹാനായ നവോത്ഥാന നായകൻ ആര്? ANS:- ശ്രീനാരായണ ഗുരു
5
"കൊച്ചരേത്തി' എന്ന നോവലിന്റെ രചയിതാവ് ഈയിടെ അന്തരിച്ചു. പേര്? ANS:- നാരായൻ
6
യഥാർത്ഥ പേര് മഹേശ്വരിയമ്മ. നാടക സിനിമാ സീരിയൽ നടിയായിരുന്നു. അവർ അറിയപ്പെട്ടത് ഏതു പേരിൽ? ANS:- കെ.പി.എ സി.ലളിത
7
ഇരുപത് ലോക്സഭ മണ്ഡലങ്ങളും ഒമ്പത് രാജ്യസഭാ സീറ്റുകളും 140 അസംബ്ലി നിയോജക മണ്ഡലങ്ങളുമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? ANS:- കേരളം
8
രാമനാട്ടത്തിൽനിന്ന് രൂപംകൊണ്ടു. മുദ്ര കാട്ടി അഭിനയം. പ്രധാനമായും പുരാണ കഥകൾ. ഏതാണീ ദൃശ്യകല? ANS:- കഥകളി
9
നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചത് ഏത് ചലച്ചിത്ര ത്തിൽ പാടിയതിനാണ്? ANS:- അയ്യപ്പനും കോശിയും
10
സമുദ്രശില, രണ്ടാമൂഴം, ബുധിനി, ആരാച്ചാർ ഈ കൃതികൾ ഏതു സാഹിത്യ വിഭാഗത്തിൽപ്പെടുന്നു? ANS:- നോവൽ
11
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ? ANS:- ഇ കെ നായനാർ
12
ഇന്ത്യയുടെ ഏറ്റവും തെക്കേ അതിർത്തിയിലുള്ള സ്ഥലം ഏത് മുൻ പ്രധാനമന്ത്രിയുടെ പേരിൽ അറിയപ്പെടുന്നു? ANS:- ഇന്ദിരാഗാന്ധി - സ്ഥലം: ഇന്ദിരാ പോയിൻറ്
13
മഴവില്ലിന്റെ ഏറ്റവും താഴത്ത് വയലറ്റും മധ്യഭാഗത്ത് പച്ചയുമാണ് വരാറ്. ഏറ്റവും മുകളിൽ വരുന്ന നിറം ഏത്? ANS:- ചുവപ്പ്
14
ഭൂകേന്ദ്രത്തിൽ ഭൂമിയുടെ ആകർഷണബലം? ANS:- പൂജ്യം
15
"കണ്ണടച്ച് ഇരുട്ടാക്കുക' എന്ന് അർഥം വരുന്ന മലയാള ശൈലി ഒരു പക്ഷിയുടെ പേരിലു ള്ള നയം എന്നാണ് അറിയപ്പെടുന്നത്. ഏത് പക്ഷിയുടെ? ANS:- ഒട്ടകപ്പക്ഷി
16
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ! മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ'. ഈ കാവ്യ വരികൾ രചിച്ചത് ആര്? ANS:- വള്ളത്തോൾ
17
ഇന്ത്യൻ പ്രസിഡന്റായ ആദ്യ മലയാളി? ANS:- കെ ആർ നാരായണൻ
18
നിങ്ങൾക്ക് ഡയറി എഴുതുന്ന ശീലമുണ്ടോ? ഡയറി എന്ന ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ് എന്താണ്? ANS:- DIARY
19
ആദ്യത്തെ 4 അഖണ്ഡസംഖ്യകളുടെ തുക എത്രയാണ്? ANS:- ആറ്.[ 0+1+2 +3 = 6]
20
കോഴിക്കോട് ബേപ്പൂരിൽ ആരംഭിക്കാൻ പോകുന്ന വൈക്കം മുഹമ്മദ് ബഷീർ - സ്മാരകത്തിന്റെ പേര് എന്താണ്? ANS:- ആകാശമിഠായി
21
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ആഗസ്ത് 15 വെള്ളിയാഴ്ചയായിരുന്നു. ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനവരി 26 ഏത് ദിവസമായിരുന്നു? ANS:- വ്യാഴം
22
ഒന്നു മുതൽ 50വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര? ANS:- 650
23
"ഒന്നുകിൽ ഞാൻ ലക്ഷ്യം നേടി തിരിച്ചുവരും. പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം - സമുദ്രത്തിന് സംഭാവന നൽകും'. ഗാന്ധിജി ഇങ്ങനെ പറഞ്ഞത് ഏത് സമരത്തിന് പുറപ്പെടുമ്പോഴാണ്? ANS:- ദണ്ഡിയാത്ര -1930
24
Third Eye (മൂന്നാം കണ്ണ്) എന്നറിയപ്പെടുന്ന ഗ്രന്ഥി? ANS:- പീനിയൽ ഗ്രന്ഥി - Pinealgland
25
CNG, സ്കാനിയ, ഇലക്ട്രിക് വോൾവോ സർവീസുകൾ നടത്താൻ KSRTC ആരംഭി ച്ച പ്രത്യേക വിഭാഗം ANS:- SWIFT