ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Aksharamuttam Quiz Questions and Answers - 03

Mashhari
0
ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു.
2011-മുതൽ ഈ വർഷം വരെ ചോദിച്ചീട്ടുള്ള മുൻവർഷ ചോദ്യങ്ങൾ കാണാം പഠിക്കാം..പല വർഷങ്ങളിലും മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. ആവർത്തനം ഒഴിവാക്കിയിരിക്കുന്നു.
21
'കാക്കേ കാക്കേ കൂടെവിടെ?...' എന്ന കുട്ടിക്കവിത എഴുതിയത് ആരാണെന്നറിയാമോ?
ANS:-ഉള്ളൂർ
22
'മണ്ണിൽ വീണൊരു ചോരത്തുള്ളി, വട്ടത്തുണ്ട് കിടക്കുന്നു'- ഈ കടങ്കഥയുടെ ഉത്തരം?
ANS:- മഞ്ചാടി
23
ലോക ഭക്ഷ്യ ദിനത്തെക്കുറിച്ചു കഴിഞ്ഞലക്കം അക്ഷരമുറ്റത്തിൽ വായിച്ചാലോ. ലോക ഭക്ഷ്യ ദിനം ഏത് ദിവസമാണ്?
ANS:- ഒക്ടോബർ 16
24
ഐക്യരാഷ്ട്ര സംഘടനയെക്കുറിച്ചു അക്ഷരമുറ്റത്തിൽ വായിച്ചാലോ. കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗം ഏതാണ്?
ANS:- യുനെസ്‌കോ [UNESCO]
25
സൂര്യൻ, ഭൂമിയെയല്ല, ഭൂമി സൂര്യനെയാണ് വലംവയ്‌ക്കുന്നതെന്ന് ആദ്യമായി പറഞ്ഞ ശാസ്‌ത്രജ്ഞൻ?
ANS:- ഗലീലിയോ
26
ശ്രീനിവാസ രാമാനുജന്റെ എത്രമത്തെ ജന്മവാർഷികമാണ് 2012?
ANS:- 125
27
പത്മവിഭൂഷൺ ഡോ.വർഗ്ഗീസ് കുര്യൻ താഴെപ്പറയുന്നതിൽ ഏത് മേഖലയുമായാണ് കൂടുതൽ ബന്ധം? [കൃഷി, ശാസ്ത്രം, പാൽവ്യവസായം, കയർവ്യവസായം]
ANS:- പാൽവ്യവസായം
28
ഉത്തർപ്രദേശിലെ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മഗൃഹം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ANS:- ആനന്ദഭവൻ
29
താഴെപ്പറയുന്നവരിൽ ചിത്രകാരൻ ആരാണ്? [വിഷുനാരായണൻ നമ്പൂതിരി, രാജാരവിവർമ്മ, ചന്ദുമേനോൻ,സേതു]
ANS:- രാജാരവിവർമ്മ
30
തൃശൂർ ജില്ലയിൽ വലപ്പാട്ട് ജനിച്ചു. നുറുങ്ങു കവിതകളിലൂടെ പുതിയ കാവ്യശൈലി തീർത്തു. 2006-ൽ അന്തരിച്ചു. ആര്?
ANS:- കുഞ്ഞുണ്ണിമാഷ്
31
കാക്കക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
ANS:- കുയിൽ
32
പ്രശസ്‌തമായ നോവലാണ് 'ഇന്ദുലേഖ'. ആരാണ് ഈ നോവൽ എഴുതിയത്?
ANS:- ചന്ദുമേനോൻ
33
സംസ്ഥാനത്ത് നിയമസഭാ സാമാജികനാവാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?
ANS:- 25
34
2012 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം?
ANS:- വെസ്റ്റ് ഇൻഡീസ്
35
കാനേഷുകുമാരി എന്നാൽ എന്താണ്?
ANS:- ജനസംഖ്യാ കണക്കെടുപ്പ്
36
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
ANS:- നൈൽ
37
ഏറ്റവും കൂടിതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം?
ANS:- റഷ്യ
38
കേരളത്തിലെ ആദ്യത്തെ ബാലപഞ്ചായത്ത് എറണാകുളം ജില്ലയിലാണ്. ഏത്?
ANS:- നെടുമ്പാശ്ശേരി
39
'കാടെവിടെ മക്കളേ, വീടെവിടെ മക്കളേ, കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളേ....' ഈ വരികൾ എഴുതിയ കവി ആരാണ്?
ANS:-അയ്യപ്പപ്പണിക്കർ
40
ലോകത്തിലെ ഏറ്റവും വലിയ പൂവ്?
ANS:- റഫ്ലേഷ്യ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !