ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

On a vacation | ഒരു അവധിക്കാലത്ത് (Maths Class 2 Unit 1)

Mashhari
0
' എന്റെ നാട്' എന്ന പ്രമേയത്തിലൂടെ ഗ്രാമത്തിലെയും പട്ടണത്തിലെയും അനുഭവങ്ങളെ ഗണിതപരമായി നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമുള്ള അവസരം ഈ യൂണിറ്റിൽ ഒരുക്കിയിരി ക്കുന്നു. 1 മുതൽ 100 വരെയുള്ള സംഖ്യകൾ വായിക്കാനും എഴുതാനും വസ്തുക്കൾ എണ്ണിയെടുക്കാനും ഒന്നാംതരത്തിൽ കുട്ടിക്ക് അവസരം കിട്ടിയിട്ടുണ്ട്. 30 വരെയുള്ള സംഖ്യകളെ വ്യാഖ്യാനിക്കാനും സങ്കലന, വ്യവകലന ക്രിയകൾ ചെയ്യാനും കുട്ടികൾക്കറിയാം. ഈ യൂണിറ്റിൽ 1 മുതൽ 99 വരെയുള്ള സംഖ്യകൾ എണ്ണാനും എഴുതാനും വായിക്കാനും ക്രമീകരിക്കാനുമുള്ള അനുഭവങ്ങൾ ഒരുക്കിയിരിക്കുന്നു. മൂന്ന് ഒരക്കസംഖ്യകളുടെ സങ്കലനം, രണ്ടക്കസംഖ്യയിൽ നിന്ന് ഒരക്കസംഖ്യയുടെ വ്യവകലനം, 50 വരെയുള്ള സംഖ്യകളെ പിരിച്ചെഴുതൽ, വ്യാഖ്യാനിക്കൽ, ക്രമീകരിക്കൽ, സംഖ്യകളുമായി ബന്ധപ്പെട്ട പ്രായോഗികപ്രശ്നങ്ങൾ അപഗ്രഥിക്കൽ, നിർധാരണം ചെയ്യൽ, യുക്തി സമർഥിക്കൽ എന്നിവയ്ക്കുള്ള ധാരാളം പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിവിധ കളികളിലൂടെ ആശയം സ്വാംശീകരിക്കുന്നതിനുള്ള അവസരവും ഈ യൂണിറ്റിലൂടെ കടന്നുപോകുന്ന കുട്ടിക്ക് ലഭിക്കുന്നു. കല - കായിക- പ്രവൃത്തിപഠനസാധ്യതകൾ ഉൾച്ചേർത്തുകൊണ്ടുള്ള പ്രവർത്തനങ്ങളുമുണ്ട്. കുട്ടികളുടെ പഠനനേട്ടം വിലയിരുത്തുന്നതിനായി ചെയ്തുനോക്കാം എന്ന രീതിയിൽ വിലയി രുത്തൽ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


# തൊടിയിലെ കാഴ്ച്ചകൾ | Site Seeing
# നാടകശാല | Drama Theatre
# Find it | കണ്ടെത്താം
# ഡൈസ് കളി | Playing with dice
# സംഖ്യ ഏത്? | What is the number?
# റാണിയും മക്കളും | Queen and Sons
# വോളിബോൾ കളി | Volleyball match
# ഡോമിനോ കളി | Dominoes
# മഞ്ചാടിക്കരയിലെ ഉത്സവം | Festival at Manchadikkara
# ഉത്സവച്ചന്ത | Festival Market
# ചെയ്തുനോക്കാം | Let's do

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !