ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കുഴിയാന മുതൽ കൊമ്പനാന വരെ | From Doodlebug to Tusker

Mashhari
0
ജന്തുലോകത്തെ രസകരമായ വിശേഷങ്ങളിലേക്ക് 'കുഴിയാന മുതൽ കൊമ്പനാന വരെ' എന്ന പാഠഭാഗത്തിലൂടെ കുട്ടികളെ നമുക്ക് കൈപിടിച്ച് കൊണ്ടു പോകാം. കുട്ടികളുടെ മനസിലെ പ്രിയ കഥാപാത്രങ്ങളെല്ലാം ജന്തു ലോകത്തിൽ നിന്നായിരിക്കുമല്ലോ. അവയെ അടുത്തറിയാനുള്ള അവസരമാണ് ഈ പാഠഭാഗം.
നമുക്കു ചുറ്റും വിവിധ തരത്തിലുള്ള ജീവികൾ ഉണ്ടെന്ന് തിരിച്ചറിയാനും അവയെ നിരീക്ഷിക്കാനും സവിശേഷതകൾ കണ്ടെത്തി പട്ടികപ്പെടുത്താനും ഓരോ കുട്ടിക്കും കഴിയണം. ജീവികളുടെ വൈവിധ്യമാർന്ന ആഹാരരീതിയും ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ അവ സ്വീകരിക്കുന്ന മാർഗങ്ങളും കുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്. മനുഷ്ന്റെ ചില ഇടപെടലുകൾ ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഓരോ കുട്ടിയേയും പ്രാപ്തനാക്കേണ്ടതുണ്ട്. പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുമുള്ള മനോഭാവം കുഞ്ഞു മനസ്സുകളിൽ രൂപപ്പെടണം. അതുവഴി ജന്തുലോകത്തെക്കുറിച്ച് കൂടുതൽ അറിയാൻ അവരിൽ താല്പര്യമുണ്ടാക്കുകയും വേണം. കുട്ടികളിൽ നിരീക്ഷണം, വിവരശേഖരണം, അംതിരിക്കൽ, അപഗ്രഥനം, നിഗമനം, നിർമ്മാണം തുടങ്ങിയ ശേഷികൾ വളർത്തിയെടുക്കാൻ ഈ പൗഭാഗത്തിലെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തണം..
# Friends of Kittan Elephant | കിട്ടാനാനയുടെ കൂട്ടുകാർ
# Creatures around us | നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന ജീവികൾ
# Creatures in your House | വീട്ടിൽ വളർത്തുന്ന ജീവികൾ
# Animals and human's interference | മൃഗങ്ങളും മനുഷ്യന്റെ ഇടപെടലുകളും
# Animals and Foods | ജീവികളും ഭക്ഷണവും
# Domestic Animal and Wild Animal
# Speciality in Catching Prey
# Uses of Animals
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !