സിപ്പി പള്ളിപ്പുറം സാറിന്റെ വയറേ ശരണം എന്ന പാട്ട്
'വയറേ ശരണം' പാടിനടക്കും
പൊണ്ണത്തടിയൻ കുഞ്ഞവറാൻ
കണ്ണിൽക്കണ്ടതു തിന്നു നടന്നു
കൈയും വായും കഴുകാതെ!
രോഗാണുക്കൾ പയ്യെപ്പയ്യെ
കുഞ്ഞവറാനെ പിടികൂടി
വയറിനു വേദന, പല്ലിനു വേദന;
വേദന വേദന സർവ്വത്ര!
ഒന്നും തിന്നാൻ കഴിയാതൊടുവിൽ
നിലവിളിയായീ പാവത്താൻ
'വൈദ്യര്' വന്നു 'ഡോക്ടറു' വന്നു.
ബഹളം കൊണ്ടൊരു പൊടിപൂരം
ആഹാരത്തിനു മുമ്പും പിമ്പും
കൈയും വായും കഴുകേണം
ശുചിയായിട്ടു നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും