ഞാനായിരുന്നെങ്കിൽ തീർച്ചയായും ആഹാരം കൊടുക്കുമായിരുന്നു. ആഹാരം ഇല്ലാത്തവർ ധാരാളമുള്ള ഈ ലോകത്ത് അത് പാഴാക്കിക്കളയുന്നത് ക്ഷമിക്കാൻ കഴിയാത്ത അപരാധമാണ്. ഒരു നേരമെങ്കിലും മറ്റുള്ളവന്റെ വിശപ്പ് മാറ്റാൻ കഴിയുന്നവനാണ് ഭാഗ്യം ചെയ്തവർ എന്ന് ഞാൻ വിശ്വസിക്കുന്നു. അന്നദാനം മഹാദാനം എന്നാണ് പറയുന്നത്. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു ദാനം കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല.