
01. ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം?
ചന്ദ്രൻ
02. ഭൂമിയുടെ ഒരേഒരു സ്വാഭാവിക ഉപഗ്രഹം?
ചന്ദ്രൻ
03. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?
കറുപ്പ്
04. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്?
ശ്രീഹരിക്കോട്ട
05. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു.
ഫ്രഞ്ച് ഗയാന
06. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ?
ആര്യഭട്ട
07. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
ലൂണ 10 (1966)
08. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍?
ഹിജ്‌റ കലണ്ടര്‍
09. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്?
ലൂണ 2 (1959)
10. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി?
അനൂഷ അന്‍സാരി
11. ചന്ദ്രനെ കുറിച്ചുള്ള പഠനം?
സെലനോളജി
12. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം?
പ്ലൂട്ടോ
13. ആദ്യ ബഹിരാകാശ സഞ്ചാരി?
യൂറിഗഗാറിന്‍
14. ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം?
5
15. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രന്റെ ഭാഗം എത്ര ശതമാനമാണ്?
59%
16. ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ചത്?
ഗലീലിയോ ഗലീലി
17. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം?
ചന്ദ്രൻ, സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും തുല്യ സമയം എടുക്കുന്നതിനാൽ
18. ഒരു മാസത്തിൽ തന്നെ ദൃശ്യമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നത്?
നീല ചന്ദ്രൻ (Blue Moon)
19. ലൂണ എന്ന പദത്തിന്റെ അർത്ഥം?
ചന്ദ്രൻ
20. ലൂണ എന്ന പേരിൽ പര്യവേഷണ വാഹനങ്ങൾ വിക്ഷേപിച്ച രാജ്യം?
റഷ്യ
21. അമേരിക്കയുടെ ചന്ദ്ര പര്യവേഷണ പരിപാടിയുടെ പേര്?
അപ്പോളോ ദൗത്യങ്ങൾ
22. ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം?
റഷ്യ
23. ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേഷണ പേടകം റഷ്യ വിക്ഷേപിച്ച വർഷം?
1959
24. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?
ലൂണ 2 (1959)
25. മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിൽ എത്തിയ ആദ്യ പേടകം?
അപ്പോളോ 11 - ജൂലൈ 21
26. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ?
നീൽ ആംസ്രോങ്, എഡ്വിൻ ആൾഡ്രിൻ
27. നീൽ ആംസ്രോങ്, എഡ്വിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം?
പ്രശാന്തതയുടെ സമുദ്രം
28. ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലെ ഭാരം?
10 കിലോ (1/6 ഭാഗം)
29. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?
1.3 സെക്കൻഡ്
30. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?
സിലിക്കൺ
31. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
അലൻ ഷെപ്പേർഡ്
32. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?
യൂജിൻ സെർനാൻ
33. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?
ചന്ദ്രയാൻ - 1
34. ചന്ദ്രയാൻ -1 വിക്ഷേപിച്ചത് ഏത് വർഷം?
2008 (ഒക്ടോബർ 22 ആന്ധ്രായിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും)
35. ചന്ദ്രയാൻ -1 വിക്ഷേപിച്ച വാഹനം?
PSLV C -11
36. ചന്ദ്രയാൻ -1 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ?
ഡോ.ജി.മാധവൻ നായർ
37. ചന്ദ്രനിൽ ജലം കണ്ടെത്തിയ ചന്ദ്രയാൻ ഒന്നിലെ പരീക്ഷണ ഉപകരണം?
മൂൺ മിനറോളജി മാപ്പർ
38. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം?
GSLV MARK-3 (22 July 2019)
39. ചന്ദ്രനിലിറങ്ങാൻ ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ ദൗത്യം?
ചന്ദ്രയാൻ 2
40. ബഹിരാകാശത്തിന്റെ കൊളംബസ് ?
യൂറി ഗഗാറിൻ - വോസ്‌റ്റോക് 1
41. ബഹിരാകാശത്ത് യാത്ര നടത്തിയ ആദ്യ വനിത?
വാലന്റീന തെരഷ്കോവ
42. ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ?
ശ്രീഹരിക്കോട്ട
43. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി?
രാകേഷ് ശർമ്മ - സോയൂസ് ടി 11
44. ISRO യുടെ ആദ്യ ചെയർമാൻ?
വിക്രം സാരാഭായ്
45. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്?
വിക്രം സാരാഭായ്
46. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം?
സ്പുട്നിക് 1
47. സ്പുട്നിക് 1 വിക്ഷേപിച്ച രാജ്യം?
റഷ്യ
Moon Day Videos Moon Day Quiz Slides Moon Day Quiz Questions ചന്ദ്രനെക്കുറിച്ചും ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ചും ചില വിവരങ്ങൾ അറിയാം