ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Nehru Quiz (നെഹ്‌റു ക്വിസ് )

Mashhari
0
ഇന്ത്യയുടെ ചരിത്രത്തിൽ മേഖശീർഷമായ വ്യക്തിത്വമാണ് ജവഹർലാൽ നെഹ്രുവിന്റേത്. സ്വാതന്ത്ര്യ ശില്പിയായ നെഹ്‌റു സ്വപ്നദർശികൂടിയായിരുന്നു. കിഴക്കിന്റേയും പടിഞ്ഞാറിന്റേയും ദർശനങ്ങൾ സമന്വയിച്ച വ്യാവസായിക കരുത്തുള്ള ഒരു ഇന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടു. അതിനുവേണ്ടി ആവും വിധം പ്രവർത്തിച്ചു. നെഹ്രുവുമായി ബന്ധപ്പെട്ട 50+ ചോദ്യങ്ങൾ അറിയാം....
1
ജവഹർലാൽ നെഹ്റു ജനിച്ചത് എവിടെയാണ്?
ANS:- അലഹബാദ്
2
നെഹ്റുവിന്റെ പിതാവിന്റെ പേര് ?
ANS:- മോത്തിലാൽ നെഹ്റു.
3
നെഹ്റുവിന്റെ മാതാവിന്റെ പേര്?
ANS:- സ്വരൂപ് റാണി.
4
നെഹ്റുവിന്റെ ഭാര്യയുടെ പേര്?
ANS:- കമലാ നെഹ്റു
5
നെഹ്റുവിന്റെ ഏക മകൾ ആരായിരുന്നു ?
ANS:- ഇന്ദിരാഗാന്ധി
6
ജവഹർ എന്ന പദത്തിന്റെ അർത്ഥം?
ANS:- രത് നം
7
നെഹ്റു സമാധിയുടെ പേര് ?
ANS:- ശാന്തിവനം
8
ഇന്ത്യയുടെ ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് ആര് ?
ANS:- ടാഗോർ
9
നെഹ്റുവിന്റെ ആദ്യ ജോലി എന്തായിരുന്നു ?
ANS:- അഭിഭാഷകൻ
10
നെഹ്റുവിന്റെ ജന്മദിനം ഏത് ദിനമായാണ് ആചരിക്കുന്നത് ?
ANS:- ദേശീയ ശിശുദിനം.
11
നെഹ്രുവിന്റെ ജനനം എന്നായിരുന്നു?
ANS:- 1889 നവംബർ 14
12
എത്ര മക്കളായിരുന്നു മോത്തിലാൽ നെഹ്രുവിനും സ്വരൂപ് റാണിയ്ക്കും ഉണ്ടായിരുന്നത്?
ANS:- മൂന്ന്
13
ജവഹർലാൽ നെഹ്രുവിന്റെ സഹോദരിമാരുടെ പേര്?
ANS:- വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹർത്തീസിങും
14
നെഹ്രുവിന്റെ പ്രാഥമിക വിദ്യാഭ്യാസം എവിടെയായിരുന്നു?
ANS:- വീട്ടിൽ യൂറോപ്യൻ അധ്യാപകരുടെ ശിക്ഷണത്തിൽ
15
നെഹ്‌റു പതിമൂന്നാം വയസ്സിൽ അംഗമായ സംഘടന ?
ANS:- തിയോസഫിക്കൽ സൊസൈറ്റി
16
നെഹ്‌റു ഓണേഴ്‌സ് ബിരുദം നേടിയത് എവിടെ നിന്നാണ്?
ANS:-Cambridge (1907-ൽ)
17
നെഹ്‌റു ബാരിസ്റ്റർ ബിരുദം നേടിയത് എവിടെ നിന്നാണ്?
ANS:- ഇന്നർ ടെമ്പിൾ (1910-ൽ)
18
നെഹ്‌റു വിദേശവാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നാണ്?
ANS:- 1912-ൽ
19
നെഹ്‌റു ഏത് കോടതിയിലാണ് പ്രാക്റ്റീസ് ആരംഭിച്ചത്?
ANS:- അലഹബാദ് ഹൈക്കോടതിയിൽ
20
ഇന്ദിരാ പ്രിയദർശിനി എന്ന നെഹ്രുവിന്റെ ഏക പുത്രി ജനിച്ചത് എന്നാണ്?
ANS:- 1917-ൽ
21
നെഹ്‌റു ഏത് കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ് അതിൽ അംഗമായി ചേർന്നത്?
ANS:- ബങ്കിപ്പൂർ (1912)
22
നെഹ്‌റു ഏത് വർഷമാണ് ഗാന്ധിജിയെ ആദ്യമായി കാണുന്നത്?
ANS:- 1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിൽ
23
ഏത് സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് നെഹ്‌റു സ്വാതന്ത്ര്യ സമരത്തിൽ സജീവമായത്?
ANS:- നിസ്സഹകരണ പ്രസ്ഥാനം
24
ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് അധ്യക്ഷനായ വ്യക്തി?
ANS:- നെഹ്‌റു
25
നെഹ്‌റു ആരംഭിച്ച പത്രം?
ANS:- National Horald
26
ദേശീയ ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗൺസിൽ സ്ഥാപിച്ചത് ആരാണ്?
ANS:- നെഹ്‌റു
27
1964-ൽ അണുശക്തി വകുപ്പ് സ്ഥാപിച്ചപ്പോൾ പ്രധാനമന്ത്രി?
ANS:- നെഹ്‌റു
28
ഭരണഘടനയ്‌ക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്?
ANS:- നെഹ്‌റു
29
നെഹ്‌റു അന്തരിച്ച വർഷം ?
ANS:- 1964 മെയ് 27
30
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണല്ലോ. രാഷ്ട്ര ശിൽപിയാര് ?
ANS:- നെഹ്റു
31
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ?
ANS:- ജവഹർലാൽ നെഹ്റു.
32
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ആര്?
ANS:- നെഹ്റു
33
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ മഹാത്മാ ഗാന്ധിയാണല്ലോ.എന്നാൽ,നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
ANS:- നെഹ്റു
34
ഭാരത് രത്ന പുരസ്കാരത്തിന് അർഹനായ ആദ്യ പ്രധാനമന്ത്രി?
ANS:- ജവഹർലാൽ നെഹ്റു.
35
ഇന്ത്യൻ വിദേശനയത്തിന്റെ ശിൽപിയായി അറിയപ്പെടുന്നതാര് ?
ANS:- നെഹ്റു
36
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ANS:- ജവഹർലാൽ നെഹ്റു.
37
ഏഷ്യൻ ഗെയിംസിന് ആ പേര് നിർദേശിച്ചത് ആര് ?
ANS:- ജവഹർലാൽ നെഹ്റു.
38
ജവഹർലാൽ നെഹ്റുവിന്റെ പേരിൽ നടക്കുന്ന ജലമേളയേത് ?
ANS:- നെഹ്റു ട്രോഫി വള്ളംകളി.
39
നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്?
ANS:- 17 വർഷം.
40
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ നെഹ്റുവിന്റെ വയസ്സ് എത്ര ?
ANS:- 57

ജവഹർലാൽ നെഹ്റു പ്രിയങ്കരനായ ചാച്ചാജി നെഹ്‌റുവിന്റെ പുസ്തകങ്ങൾ >ിശുദിന ഗാനങ്ങൾ ചിരിക്കാത്ത കുട്ടി കുട്ടിക്കാലത്തെ കളവ് >െഹ്റു എന്ന പുഞ്ചിരി
41
നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം?
ANS:- സാരെ ജഹാംസെ അച്ഛാ.
42
നെഹ്റുവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ശാന്തിവനം ഏത് നദിയുടെ തീരത്താണ് ?
ANS:- യമുന നദി.
43
ആ ദീപം പൊലിഞ്ഞു ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത് ?
ANS:- ഗാന്ധിജിയുടെ
44
നെഹ്റുവിന്റെ വിദേശനയം ഏത് പേരിലറിയപ്പെടുന്നു ?
ANS:- ചേരിചേരാ നയം.
45
നെഹ്റുവിന്റെ ആത്മകഥ സമർപ്പിച്ചിട്ടുള്ളത് ആർക്ക്?
ANS:- കമലയ്ക്ക്
46
നെഹ്റുവിന് കുട്ടികൾ നൽകിയ ഓമനപ്പേരെന്ത് ?
ANS:- ചാച്ചാജി
47
ഇന്ദിരയ്ക്ക് നെഹ്റു എഴുതിയ കത്തുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരത്തിന്റെ പേരെന്ത് ?
ANS:- ഒരച്ഛൻ മകൾക്കയച്ച കത്തുകൾ.
48
ലോക ശിശുദിനം എന്നാണ്?
ANS:- നവംബർ 20
49
"അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം" ഇത് ആരുടെ വാക്കുകളാണ്?
ANS:- നെഹ്റുവിന്റെ
50
നെഹ്റു വളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു?
ANS:- പാണ്ട
51
നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത?
ANS:- മദർതെരേസ
52
ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്?
ANS:-നെഹ്റു
53
നെഹ്റു ട്രോഫി വള്ളംകളി മത്സരം നടക്കുന്നത് ഏത് കായലിൽ?
ANS:- പുന്നമട കായൽ.
54
നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി എവിടെയാണ് ?
ANS:- ന്യൂഡൽഹി
55
ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത് ?
ANS:- ഗാന്ധിജിയുടെ
56
ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു ?
ANS:- ഗാന്ധിജിയെ കണ്ടുമുട്ടിയത്.
57
മോത്തിലാൽ നെഹ്റു അലഹബാദ് നഗരത്തിൽ ഒരു കൊട്ടാരം വിലക്ക് വാങ്ങി. അത് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ANS:- ആനന്ദഭവനം
58
നെഹ്റു ബിരുദം നേടിയ വിഷയം?
ANS:- നേച്വറൽ സയൻസ്
59
ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസിനു വേണ്ടി വേദിയിൽ പ്രസംഗിച്ച വർഷം?
ANS:- 1915
60
ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ നെഹ്‌റു എഴുതിയത് എവിടെ വച്ചാണ്?
ANS:- ജയിലിൽ വെച്ച്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !