1889 നവംബർ 14 ന് അലഹബാദിൽ ജനിച്ചു. ജവഹറിന്റെ പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വച്ചുതന്നെ ആയിരുന്നു. ഇംഗ്ലണ്ടുകാരായ അധ്യാപകർ വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു. കേംബ്രിജിൽ നിന്ന് ഉപരിവിദ്യാഭ്യാസം പൂർത്തിയാക്കി. ഗാന്ധിജിയെ പരിചയപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയി. 1919 മുതൽ രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകിയ ജവഹർ 1921 നും 1945 നും ഇടയിൽ പല ഘട്ടങ്ങളിലായി ഒമ്പതുവർഷം ജയിലിലായിരുന്നു. ജയിൽവാസം എഴുതാനും വായിക്കാനുമാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ചരിത്രം, സാഹിത്യം, ശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ ജവഹർലാലിനുള്ള അഗാധമായ അറിവ് പ്രതിഫലിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ. വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തൽ (ആത്മകഥ) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, ജവഹർലാൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം പഠിക്കാനായി രാജ്യത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിക്കുകയും കർഷക സമരങ്ങളിൽ നേരിട്ടു പങ്കെടുക്കുകയും ചെയ്തു. 1947 ആഗസ്റ്റ് 14 അർധരാത്രിയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് നെഹ്റുവാണ്. 1964 മെയ് 27 ന് അന്ത്യശ്വാസം വലിക്കും വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 നാം ശിശുദിനമായി ആഘോഷിക്കുന്നു.
കൂടുതൽ വായിക്കാം