ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ 1875 ഒക്ടോബർ 31നാണ് ജനിച്ചത്. ഗാന്ധിജി നേതൃത്വം നൽകിയ ഖേഡായിലെ കർഷകസമരത്തിലും അഹ്മദാബാദിലെ തുണിമിൽ തൊഴിലാളിസമരത്തിലും അദ്ദേഹം നേതൃനിരയിൽ സജീവ പങ്കുവഹിച്ചു. 1924 മുതൽ 28 വരെ അഹ്മദാബാദ് മുനിസിപ്പൽ ചെയർമാനായി പ്രവർത്തിച്ചു. ബർദോളിയിൽ നടന്ന കർഷകസമരത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത വല്ലഭ്ഭായി പട്ടേൽ പ്രകടിപ്പിച്ച ധൈര്യവും നേതൃശേഷിയും അംഗീകരിച്ച് ഗാന്ധിജി അദ്ദേഹത്തിന് “സർദാർ' എന്ന സ്ഥാനപ്പേര് നൽകി. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരരംഗത്ത് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1945 ജൂണിലാണ് ജയിൽമോചിതനായത്. 1946 ൽ ഇടക്കാല ഗവൺമെന്റിൽ ആഭ്യന്തരമന്ത്രിയായിരുന്നു. സർദാർ വല്ലഭ്ഭായി പട്ടേൽ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് നേതൃത്വം നൽകി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായിരുന്നു പട്ടേൽ. 1980 ഡിസംബർ 15 ന് അദ്ദേഹം അന്തരിച്ചു.