സ്വാതന്ത്രസമര സേനാനി ഭാരതത്തിലെ പ്രഥമ പ്രധാനമന്ത്രി വിശ്വപ്രസിദ്ധ എഴുത്തുകാരൻ എന്നീ നിലകളിൽ വിഖ്യാതനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നവംബർ 14. അദ്ദേഹത്തിൻറെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുകയാണ് ഇന്ത്യ എമ്പാടും.
ജവഹർലാൽ നെഹ്റു ഇന്ത്യയിലെ കുട്ടികൾക്കായി 50 കൊല്ലം മുമ്പ് എഴുതിയ കത്ത്
പ്രിയപ്പെട്ട കൂട്ടുകാരെ,
നിങ്ങളോടൊപ്പം സംസാരിച്ചും കളിച്ചും സമയം ചെലവഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ എൻറെ പ്രായം തന്നെ മറക്കുന്നു. നിങ്ങൾ എൻറെ ചുറ്റും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഈ സുന്ദരമായ ലോകത്തെപ്പറ്റി സംസാരിക്കാമായിരുന്നു. ചെടികൾ, പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ, നക്ഷത്രങ്ങൾ, പർവതങ്ങൾ തുടങ്ങി നമുക്കുചുറ്റുമുള്ള അത്ഭുതകരമായ വസ്തുക്കളെപ്പറ്റി പറയാമായിരുന്നു. ഈ ലോകത്തിൻറെ മനോഹാരിത ഇപ്പോഴും ഇവിടെ എങ്ങും ഉണ്ട്. എന്നിട്ടും ഞങ്ങൾ മുതിർന്നവർ അതൊക്കെ മറന്നു വെറുതെ വഴക്ക് ഉണ്ടാക്കുന്നു. പഠിക്കണം, നിങ്ങൾ ധാരാളം കെട്ടുകഥകൾ വായിച്ചീട്ടുണ്ടാകുമല്ലോ? എന്നാൽ ഏറ്റവും സാഹസികത നിറഞ്ഞ കഥ ഈ ലോകത്തിന്റേതുതന്നെയാണ്. ആ കഥ മനസ്സിലാക്കുവാൻ വേണ്ടത് തുറന്ന മനസ്സാണ്. മനുഷ്യരെ പല തട്ടുകളിലായി തരംതിരിക്കുന്ന ഒരു ഏർപ്പാട് മുതിർന്നവർക്കുണ്ട്. ഓരോരോ വേലിക്കെട്ടുകൾ സ്ഥാപിച്ച് അതിനപ്പുറത്തുള്ളവരെ വെറുക്കുന്നു. വേലിക്കെട്ടുകൾ പലവിധത്തിലുള്ളവയാണ്. മതത്തിനെയും ജാതിയുടെയും മതത്തെയും രാഷ്ട്രീയത്തെയും പേരുള്ള വേലിക്കെട്ടുകൾ. ഈ വേലിക്കെട്ടുകൾ നിർമ്മിച്ച് ആ തടവറകളിൽ അവർ ജീവിക്കുന്നു. ഭാഗ്യത്തിന് കൂട്ടുകാർക്ക് ഈ വേലിക്കെട്ടുകളെപ്പറ്റി അറിയില്ല. നിങ്ങളെല്ലാവരും ഒത്തുകളിക്കുന്നു.
പക്ഷേ വലുതാകുമ്പോൾ മുതിർന്നവരിൽ നിന്ന് നിങ്ങളും അത്തരം കാര്യങ്ങൾ അറിയുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി നമുക്ക് ഓരോരുത്തർക്കും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മളോരോരുത്തരും നമ്മളാൽ ആവുന്നതൊക്കെ ചെയ്താൽ നമ്മുടെ രാജ്യം വളരും. പുരോഗതിയിലൂടെ അതിവേഗം മുന്നേറും....
നിർത്തട്ടെ
സ്നേഹപൂർവ്വം
സ്വന്തം ചാച്ചാ നെഹ്റു.
Related Posts കൂടുതൽ വായിക്കാം
Post A Comment:
0 comments: