
ആരെക്കുറിച്ചാണ് ഈ കവിത കണ്ടെത്തൂ....
തളിർത്തുലഞ്ഞുനിന്നിടും
തരുക്കൾ തൻറെ ശാഖയിൽ
കൊളുത്തി നീണ്ട നൂലു രശ്മി
പോലെ നാലു ഭാഗവും
കുളത്തിനുള്ളു കാണുമർക്ക-
ബിംബമൊത്തു കാറ്റിലീ
വെളുത്ത കണ്ണിവച്ചെഴും
വിചിത്രരൂപനാരിവൻ
- കുമാരനാശാൻ [പുഷ്പവാടി]
ആശയം
പുതിയ ഇലകളുടെ നിൽക്കുന്ന മരക്കൊമ്പ്. അതിൽ സൂര്യരശ്മികൾ പോലെ നാല് ഭാഗത്തേയ്ക്കും നീളത്തിൽ കൊളുത്തിയിട്ട നൂലുകൾ. കുളത്തിൽ അത് സൂര്യബിംബം പോലെ കാണുന്നു. വെളുത്ത വലവിരിച്ചു കാറ്റിലാടുന്ന വിചിത്ര രൂപമുള്ള ഇവൻ ആരാണെന്ന് കവി ചോദിക്കുന്നു.
ഉത്തരം കിട്ടിയോ കൂട്ടരേ?
ചിലന്തിയാണ് ആ വിചിത്രരൂപമുള്ളവൻ
വാക്കുകളുടെ അർഥം
തളിർത്ത് = പുതിയ ഇലകൾ ഉണ്ടാവുക
ഉലഞ്ഞ് = ആടുക
തരുക്കൾ = മരങ്ങൾ
ശാഖ = കൊമ്പ്
രശ്മി = കിരണം
അർക്കൻ = സൂര്യൻ
ബിംബം = നിഴൽ
വിചിത്രരൂപൻ = കൗതുകം ജനിപ്പിക്കുന്ന രൂപമുള്ളവൻ
കവിതയ്ക്ക് എന്ത് പേരിടും?
ചിലന്തി / എട്ടുകാലി / വിചിത്രരൂപൻ
കവിതയിൽ നിന്ന് കിട്ടിയ എന്തെല്ലാം സൂചനകളാണ് പേര് കണ്ടെത്തുവാൻ സഹായിച്ചത്?
വിചിത്രരൂപം
നീണ്ട നൂല് രശ്മിപോലെ നാലുഭാഗവും
വെളുത്തകണ്ണി